Covid Update: കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 68 പേര്‍ക്ക് ജീവഹാനി

രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,256 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 01:00 PM IST
  • കൊറോണ വൈറസ് സംബന്ധിച്ച ഭീതിപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്. അതായത് വൈറസ് ബാധയേറ്റ് മരിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
Covid Update: കോവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍  68 പേര്‍ക്ക് ജീവഹാനി

New Delhi: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10,256 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  

അതേസമയം, കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ 13,528 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം  90,707 ആണ്. എന്നാല്‍, കൊറോണ വൈറസ് സംബന്ധിച്ച ഭീതിപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്. അതായത് വൈറസ് ബാധയേറ്റ് മരിയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതായത്, കഴിഞ്ഞ 24 മണിക്കൂറില്‍  68 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.  ഇതില്‍ 29 മരണങ്ങള്‍ കേരളത്തില്‍ നിന്നാണ്.   

Also Read:  Heart Attack: ചെറുപ്രായത്തില്‍ ഹൃദയം ദുര്‍ബലമാവുന്നത് എന്തുകൊണ്ട്? 
 
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഇതുവരെ 4,43,89,17 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കൊറോണ ബാധിച്ച് 5,27,556 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 

രാജ്യത്ത് 12നും 14നും  ഇടയില്‍  പ്രായമുള്ള കുട്ടികള്‍ക്കായുള്ള വാക്‌സിനേഷൻ 2022 മാർച്ച് 16 മുതല്‍ ലഭ്യമായിത്തുടങ്ങി. അതേസമയം, 18നും 59നും ഇടയില്‍ പ്രായക്കാർക്കുള്ള കോവിഡ്-19 ബൂസ്റ്റര്‍ ഡോസ്  ഏപ്രില്‍ 10 മുതല്‍ വിതരണം ആരംഭിച്ചിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News