Covid updates: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു

COVID-19: ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,39,372 ആയി. ആകെ കോവിഡ് മരണം 5,26,996 ആയി ഉയർന്നു.

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 11:49 AM IST
  • ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.54 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
  • പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.36 ശതമാനവും പ്രതിവാര നിരക്ക് 4.79 ശതമാനവുമാണ്
  • കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്
  • രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,35,93,112 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു
Covid updates: രാജ്യത്ത് 15,815 പുതിയ കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 15,815 പുതിയ കോവിഡ് കേസുകളും 68 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം, സജീവ കേസുകൾ1,19,264 ആയി. 24 മണിക്കൂറിനിടെ സജീവ കോവിഡ് കേസുകളിൽ  4,271 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം മൊത്തം അണുബാധകളുടെ 0.27 ശതമാനമാണ് സജീവ കേസുകൾ. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,39,372 ആയി. ആകെ കോവിഡ് മരണം 5,26,996 ആയി ഉയർന്നു.

ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.54 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.36 ശതമാനവും പ്രതിവാര നിരക്ക് 4.79 ശതമാനവുമാണ്. കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്. രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,35,93,112 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.

ALSO READ: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍

രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 207.71 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 2020 ഓഗസ്റ്റ് ഏഴിന് ഇന്ത്യയിലെ കോവിഡ് കേസുകൾ 20 ലക്ഷം കടന്നിരുന്നു. ആ വർഷം ഡിസംബർ 19-ന് കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു. 2021 മെയ് നാലിന് രണ്ട് കോടി, ജൂൺ 23-ന് മൂന്ന് കോടി, ഈ വർഷം ജനുവരി 25-ന് നാല് കോടി എന്നിങ്ങനെയായിരുന്നു രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News