New Delhi : കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് (Covid Vaccine Second Dose) സ്വീകരിക്കാൻ സമയപരിധി കഴിഞ്ഞിട്ടും ഇനിയും വാക്‌സിൻ (Covid Vaccine) സ്വീകരിക്കാൻ 11 കോടി പേർ കൂടി ബാക്കിയുണ്ടെന്ന് റിപ്പോർട്ട്. ഇത്രയധികം പേർ കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് (Central Health Ministry) യോഗം വിളിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിട്ടുള്ളത്.
സമയപരിധി കഴിഞ്ഞിട്ടും ഇത്രയധികം പേർ വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ എത്താത്ത് സർക്കാരിന്റെ ആശങ്ക വര്ധിപ്പിക്കുന്നുണ്ട്. ഇനിമുതൽ വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാത്തവരിൽ ഇനിയും വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്തവരിൽ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, വാക്‌സിൻ കുത്തിവെയ്‌പും മുന്നോട്ട് കൊണ്ട് പോകാനാണ് സാധ്യത.
ALSO READ: India Covid Update| ഇന്ന് 14,306 പേർക്ക് രാജ്യത്ത് കോവിഡ്, 8000ത്തോളം കേസുകളും കേരളത്തിൽ
നിലവിൽ രാജ്യത്ത് വാക്‌സിന് യാതൊരു വിധ ക്ഷാമവും ഇല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആളുകൾ വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ തയാറാകാത്തത് വളരെയധികം ഗൗരവത്തോടെ കാണേണ്ട വിഷയമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയമ പറഞ്ഞിരുന്നു . കൂടാതെ രണ്ടാം ഡോസ് വാക്‌സിൻ നൽകാൻ വിവിധ പദ്ധതികൾ രൂപ്പീകരിക്കാനും സാധ്യതയുണ്ട്.
ഈ മാസം 21-ാം തീയതിയോടെ രാജ്യത്ത് 100 കോടി വാക്‌സിന്ന് ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞിരുന്നു . എന്നാൽ ആളുകൾ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ തയാറാകാത്തത് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ഭയപ്പെടുന്നത്. രണ്ടാം ഡോസ് വാക്‌സിൻ വിതരണം പൂർത്തിയാക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യാനാണ് നാളെ യോഗത്തെ ചേരുന്നത്.
രാജ്യത്ത് ഇതുവരെ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്, ആകെ ജനനസംഖ്യയുടെ 75 ശതമാനം പേർ മാത്രമാണ്. എന്നാൽ ആകെ ജനനസംഖ്യയുടെ 31 ശതമാനം പേർ മാത്രമാണ് രണ്ടാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത് . കൂടാതെ ഇന്ന് ചേരുന്ന യോഗത്തിൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തെ കുറിച്ചും ചർച്ച ചെയ്‌തേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...