ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 14,306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 443 മരണങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ആകെ കണക്കിൽ 8538 മരണങ്ങളും കേരളത്തിലാണെന്നുള്ളതാണ് ഭീകരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,762 പേരാണ് കോവിഡ് മുക്തരായത്. നിലവിൽ 1,67,695 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നത്തെ കണക്കുകളിൽ ഏതാണ്ട് 10 ശതമാനത്തോളം കുറവുണ്ട്. രോഗമുക്തി നിരക്ക് നിലവിൽ 98.18 ശതമാനത്തിലേക്ക് എത്തി നിൽക്കുന്നത് ശുഭ സൂചനയാണ്. നിലവിൽ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,35,67,367 ആണ്.
COVID-19 | India reports 14,306 new cases, 443 deaths and 18,762 recoveries in the last 24 hours; Active caseload stands at 1,67,695 pic.twitter.com/MpHcN5ZLZf
— ANI (@ANI) October 25, 2021
ഏഴ് മാസത്തെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം. മൊത്തം ശരാശരിയിൽ 0.49 ശതമാനം മാത്രമെയുള്ളു ഇത്.
രാജ്യത്തെ 100 കോടി വാക്സിനേഷൻ എല്ലാം കൊണ്ടും അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. മരണ നിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ ഒരു പരിധിവരെ ഇതിലൂടെ ആയിട്ടുണ്ടെന്നതാണ് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...