Cyclone Asani: അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ് തീരത്ത് എത്തും, കാറ്റിന്റെ തീവ്രത കുറയുമെന്ന് റിപ്പോർട്ടുകൾ

വിശാഖപട്ടണം നിന്നും ദിശ മാറി  ബംഗ്ളാദേശിൻറെ തീരം ലക്ഷ്യമാക്കിയാണ് കാറ്റ് നിങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : May 10, 2022, 07:43 AM IST
  • കുറഞ്ഞ ന്യൂനമർദ്ദമായി മാറി ബംഗ്ളാദേശിൻറെ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
  • സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്ത് വിലക്ക്
Cyclone Asani: അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശ്  തീരത്ത് എത്തും,  കാറ്റിന്റെ തീവ്രത കുറയുമെന്ന് റിപ്പോർട്ടുകൾ

ആന്ധ്രാ പ്രദേശ്: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രയുടെ തീരത്ത് എത്തും. തീവ്രത കുറയുന്നതോടെ മറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ്   നിഗമനം. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത.

വിശാഖപട്ടണം നിന്നും ദിശ മാറി  ബംഗ്ളാദേശിൻറെ തീരം ലക്ഷ്യമാക്കിയാണ് കാറ്റ് നിങ്ങുന്നത്. കുറഞ്ഞ് ന്യൂനമർദ്ദമായി മാറി ബംഗ്ളാദേശിൻറെ തീരത്ത് എത്തുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എങ്കിലും ഇതിൻറെ ഭാഗമായി ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകും.

ALSO READ: Asani Cyclone: അസാനി തീരം തൊടില്ല; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അതിനിടയിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13-ാം തീയ്യതി വരെ ഇവിട മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്ത് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: Asani Cyclone: 'അസാനി' ചുഴലിക്കാറ്റ് വരുന്നു, ഒഡീഷയടക്കം പല സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ,  പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്  എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News