Cyclone Jawad : 'ജവാദ്' ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് നാളെയെത്തും

നിലവില്‍ വിശാഖപട്ടണത്തു നിന്ന് 400  കിലോ മീറ്ററും പാരദ്വീപില്‍ നിന്ന് 700  കിലോമീറ്ററും ഗോപാല്‍പൂരില്‍ നിന്ന് 600 കിലോമീറ്ററും അകലെയായാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 04:00 PM IST
  • നിലവില്‍ വിശാഖപട്ടണത്തു നിന്ന് 400 കിലോ മീറ്ററും പാരദ്വീപില്‍ നിന്ന് 700 കിലോമീറ്ററും ഗോപാല്‍പൂരില്‍ നിന്ന് 600 കിലോമീറ്ററും അകലെയായാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.
  • അടുത്ത ആറു മണിക്കൂറില്‍ ഇത് ചുഴലിക്കാറ്റായി മാറും.
  • സൗദി അറേബ്യയാണ് പുതിയ ചുഴലിക്കാറ്റിന് 'ജവാദ് ' എന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത്.
  • അതേസമയം, ചുഴലിക്കാറ്റ് നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Cyclone Jawad : 'ജവാദ്' ചുഴലിക്കാറ്റ്;  ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് നാളെയെത്തും

Vishakapattanam : ബംഗാള്‍ ഉള്‍ക്കടലിലെ (Bay of Bengal) തീവ്ര ന്യൂനമര്‍ദ്ദം (Severe Low Depression) നാളെ (ഡിസംബര്‍ 4) ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ വിശാഖപട്ടണത്തു നിന്ന് 400  കിലോ മീറ്ററും പാരദ്വീപില്‍ നിന്ന് 700  കിലോമീറ്ററും ഗോപാല്‍പൂരില്‍ നിന്ന് 600 കിലോമീറ്ററും അകലെയായാണ് തീവ്രന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. 

അടുത്ത ആറു മണിക്കൂറില്‍ ഇത് ചുഴലിക്കാറ്റായി മാറും. നാളെ (ഡിസംബര്‍ 4) രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്തിന് സാമാന്തരമായി മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചു സഞ്ചരിക്കാനാണ് സാധ്യതയെന്ന് അറിയിപ്പില്‍ പറയുന്നു. 

ALSO READ: ന്യൂനമർദം വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റാകും; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത

സൗദി അറേബ്യയാണ് പുതിയ ചുഴലിക്കാറ്റിന് 'ജവാദ് ' എന്ന പേര് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ചുഴലിക്കാറ്റ് നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഇന്ന് മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ - അതിനോട്‌ ചേർന്ന പ്രദേശങ്ങളിലും വടക്ക് ആന്ധ്രപ്രദേശ് -ഒഡിഷ തീരങ്ങളിലും  മണിക്കൂറിൽ 70 മുതൽ 80 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ  90 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും  സാധ്യതയുണ്ട്.

ALSO READ: Cyclone Yaas ഇന്ന് തീരം തൊടും, വിമാനത്താവളങ്ങൾ രാവിലെ മുതൽ അടച്ചിടും

നാളെ വടക്ക് പടിഞ്ഞാറൻ - മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടൽ - അതിനോട്‌ ചേർന്ന പ്രദേശങ്ങളിലും വടക്ക് ആന്ധ്രപ്രദേശ് -ഒഡിഷ - വെസ്റ്റ് ബംഗാൾ  തീരങ്ങളിലും  മണിക്കൂറിൽ 90 മുതൽ 100 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ  110 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ഇതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ:  രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി

ഡിസംബർ 5 നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ - അതിനോട്‌ ചേർന്ന പ്രദേശങ്ങളിലും ഒഡിഷ - വെസ്റ്റ് ബംഗാൾ  തീരങ്ങളിലും  മണിക്കൂറിൽ 60 മുതൽ 70 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ  80 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും  സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ഈ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News