സൈറസ് മിസ്ത്രിയുടെ മരണം; വാഹനം ഓടിച്ചത് മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്,അപകടം ഓവർ ടേക്കിങ്ങിനിടെ

വാഹനത്തിൻറെ മുൻ സീറ്റിൽ ഇരുന്നിരുന്ന അനാഹിത പണ്ടോളും ഭർത്താവ് ഡാരിയസ് പണ്ടോളും അപകടത്തിൽ രക്ഷപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 07:27 AM IST
  • മുംബൈയിലേക്ക് പോവുകയായിരുന്ന സൈറസ് മിസ്ത്രിയുടെ കാർ പാൽഘറിൽ അപകടത്തിൽപ്പെടുകയായിരുന്നു
  • മറ്റൊരു വാഹനത്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം
  • കാർ അമിത വേഗത്തിലായിരുന്നു
സൈറസ് മിസ്ത്രിയുടെ മരണം; വാഹനം ഓടിച്ചത് മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്,അപകടം ഓവർ ടേക്കിങ്ങിനിടെ

ന്യൂഡൽഹി: കാറപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.അനാഹിത പണ്ടോൾ. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സൈറസ് മിസ്ത്രിയുടെ കാർ പാൽഘറിൽ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റൊരു വാഹനത്തിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

വാഹനത്തിൻറെ മുൻ സീറ്റിൽ ഇരുന്നിരുന്ന 55 കാരിയായ അനാഹിത പണ്ടോളും ഭർത്താവ് ഡാരിയസ് പണ്ടോളും (60) അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പിൻ സീറ്റിൽ ഒപ്പമുണ്ടായിരുന്ന സൈറസ് മിസ്ത്രി (54), ജഹാംഗീർ പണ്ടോൾ എന്നിവർ കൊല്ലപ്പെട്ടതായി പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ പറയുന്നു.കാർ അമിത വേഗത്തിലായിരുന്നു.

ALSO READ: Cyrus Mistry | ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു

“ഒരു സ്ത്രീ കാർ ഓടിക്കുകയും ഇടതുവശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു,” ദൃക്‌സാക്ഷി പറയുന്നു.

“ഞങ്ങൾ അപകടസ്ഥലത്തേക്ക് കുതിച്ചെങ്കിലും വാഹനത്തെയോ പരിക്കേറ്റ ആളുകളെയോ സ്പർശിച്ചില്ല. 10 മിനിറ്റിനുള്ളിൽ, സഹായം എത്തി, പരിക്കേറ്റ രണ്ട് പേരെ കാറിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേരും മരിച്ചു-റോഡരികിലെ ഗാരേജിൽ ജോലി ചെയ്യുന്ന ദൃക്‌സാക്ഷി ഒരു മറാത്തി ടിവി ചാനലിനോട് പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News