ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റിൽ

അറസ്റ്റിലായത് 24 വർഷമായി ഒളിവിലുള്ള അബ്ദുൾ മജീദ്കുട്ടി. ജംഷഡ്പൂരിൽ വെച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2020, 08:17 PM IST
  • അറസ്റ്റിലായത് 24 വർഷമായി ഒളിവിലുള്ള അബ്ദുൾ മജീദ്കുട്ടി
  • ജംഷഡ്പൂരിൽ വെച്ചാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്
  • ദാവൂദിന്റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് മരിച്ചു
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റിൽ

ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുൾ മജീദ് കുട്ടിയെ ​ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ആയുധങ്ങൾ മോഷ്ടിച്ചതിന് 1996-ൽ ഇയാൾക്കെതിരെ കേസുണ്ട്. 24 വർഷമായി ഇയാൾ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.  106 പിസ്റ്റളുകൾ, 750 കാർട്രിജുകൾ, നാല് കിലോ ആർ.ഡി.എക്സ് എന്നിവയാണ് മജീദ്കുട്ടി മോഷ്ടിച്ചതായി പറയപ്പെടുന്നത്.

പാകിസ്ഥാൻ രഹസ്യന്വേഷണ എജൻസിയുടെ (ISI) നിർദ്ദേശ പ്രകാരം 1997ലെ റിപ്പബ്ലിക്ക് ദിനത്തിൽ മഹാരാഷ്ട്രയിലും,​ ഗുജറാത്തിലും, സ്ഫോടക വസ്തുക്കൾ അയച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് രഹസ്യാന്വേഷ്ണ വിഭാ​ഗത്തിന്റെ കണ്ടെത്തൽ. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

ALSO READ: Machine Gun ന്റെ വെടിയുണ്ടകളുമായി വിമാന യാത്രക്കാരൻ പിടിയിൽ

അതിനിടയിൽ ദാവൂദ്​ ഇബ്രാഹിമിന്‍റെ (Dawood Ibrahim) സഹോദര പുത്രൻ കോവിഡ്​ ബാധിച്ച്​ മരിച്ചത് കഴിഞ്ഞ ദിവസം വാർത്തയിൽ നിറഞ്ഞിരുന്നു. ദാവൂദിന്‍റെ മൂത്ത സഹോദരൻ സാബിർ കസ്​ക്കറിന്‍റെ മകൻ സിറാജ്​ കസ്​ക്കർ(38) ആണ് മരിച്ചത്. സിറാജ്​ കസ്​ക്കറിന്‍റെ പിതാവ്​ സാബിർ കസ്​ക്കർ ആയിരുന്നു ആദ്യകാലങ്ങളിൽ ദാവൂദിന്റെ ഭീകര സംഘത്തെ നയിച്ചിരുന്നത്. പിന്നീടുണ്ടായ സംഘർഷഘങ്ങളും രക്ത ചൊരിച്ചിലുകളുമാണ് ദാവൂദിനെ സംഘത്തിന്റെ നേതാവായി ഉയർത്തിയത്. ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, മുഹമ്മദ് ദോസ എന്നീ മൂന്നുപേരായിരുന്നു 1993 -ലെ ബോംബെ സ്ഫോടന പരമ്പര പ്ലാൻ  ചെയ്തത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News