ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റിന്റെ ഓക്സിജന്‍ പ്ലാന്റ് മാത്രം തുറക്കാന്‍ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തൂത്തുക്കുടി സ്റ്റെർലൈറ്റിന്റെ ഓക്സിജൻ (Oxygen) പ്ലാന്റ് തുറക്കാൻ തീരുമാനമായത്. ദിവസം ആയിരം ടണ്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാമെന്ന് വേദാന്ത കമ്പനി (Vedantha Company) ഉറപ്പ് നൽകി.
വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി (Supreme Court) കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. രാജ്യത്ത് ഓക്‌സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് അറിയിച്ചപ്പോള്‍ എന്നാല്‍ സ്വന്തം നിലക്ക് ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
ALSO READ: കൊവിഡ് വ്യാപനത്തിൽ പകച്ച് രാജ്യം; പ്രതിദിന വർധന മൂന്നരലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2812 മരണം
മലിനീകരണം ആരോപിച്ച് പ്രതിഷേധിച്ച പ്രദേശവാസികൾക്കെതിരായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് 2018ൽ കമ്പനി അടച്ചു പൂട്ടിയിരുന്നു. തുറക്കാൻ അനുമതി തേടി പല തവണ കമ്പനി നിയമവഴി തേടിയിരുന്നെങ്കിലും വിജയിച്ചില്ല.
അതേ സമയം, തമിഴ്നാട്ടിൽ ഇന്ന് പുലർച്ചെ നാല് മുതൽ കർശന നിയന്ത്രണങ്ങളുമായി മിനി ലോക്ഡൗൺ (Lock Down) പ്രഖ്യാപിച്ചു. തിയറ്റർ, മാൾ, ഓഡിറ്റോറിയം, ബ്യൂട്ടി പാർലർ, സ്പാ, സലൂൺ, ബാർ, ജിം മുതലായവ പൂർണമായും അടച്ചിടും. ആരാധനാലയങ്ങളിൽ പ്രവേശനം വിലക്കിയെങ്കിലും ചടങ്ങുകൾ തുടരാം. വിവാഹത്തിന് പരമാവധി 50 പേർക്കും സംസ്കാരത്തിന് 25 പേർക്കും മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കേരളമുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിൽ എത്തുന്നവർക്ക് ഇ-രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.