ഓക്സിജൻ സിലിണ്ടറുകൾ എത്താത്ത സാഹചര്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രോഗികൾ കൂടുതലായി എത്തുന്നതാണ് ഓക്സിജൻ ക്ഷാമത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു
സംസ്ഥാനത്ത് ആവശ്യത്തിന് ഓക്സിജന്‍ ഉല്പാദനം ഉണ്ടെങ്കിലും എത്തിക്കാന്‍ വാഹനങ്ങളുടെ കുറവുണ്ടെന്ന് പെട്രോളിയം ആന്‍സ് എക്സ്പ്ലോസീവ്സ് ഓര്ഗനൈസേഷന് അറിയിച്ചു
ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കും ഇടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്
പിഎം കെയേർസ് ഫണ്ടിൽ നിന്നാണ് പ്രധാനമന്ത്രി പ്ലാന്റ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു.
ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.