Defence Ministry: 31 യുഎസ് നിര്‍മ്മിത സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

Defence Ministry: ഇന്ത്യൻ സായുധ സേനയുടെ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി ഈ ഡ്രോണുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎസും എട്ട് വർഷമായി ചർച്ചകൾ നടത്തിവരികയാണ്. യുഎസിൽ നിന്ന് 31 MQ-9B സായുധ ഡ്രോണുകൾ ഏറ്റെടുക്കുന്നതിന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം ഇന്നലെ അംഗീകാരം നൽകി.

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 08:19 AM IST
  • യുഎസ് നിര്‍മ്മിത സായുധ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി
  • ഡ്രോണുകള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ വിലവരും
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടക്കും
Defence Ministry: 31 യുഎസ് നിര്‍മ്മിത സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: യുഎസ് നിര്‍മ്മിത സായുധ ഡ്രോണുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ജനറല്‍ അറ്റോമിക്‌സ് നിര്‍മ്മിച്ച 31 MQ-9B സീഗാര്‍ഡിയന്‍ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്. ഡ്രോണുകള്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ വിലവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച യുഎസ് സന്ദര്‍ശനത്തിനായി തിരിക്കാനിരിക്കെയാണ് ഡ്രോണുകള്‍ വാങ്ങാനുള്ള അനുമതി പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.  

 

Also Read: രഹസ്യരേഖാക്കേസ്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടക്കും.  ഈ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് യുഎസ്.  അതുകൊണ്ടുതന്നെ പ്രതിരോധ സാങ്കേതികവിദ്യയില്‍ ഇന്ത്യയുമായി സഹവര്‍ത്തിത്വത്തിനുള്ള സന്നദ്ധത യുഎസ് പ്രകടിപ്പിച്ചിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രാഥമിക അനുമതി ലഭിച്ച ശേഷം ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് 30 ഡ്രോണുകള്‍ നല്‍കാനുള്ള അനുമതി രണ്ട് കൊല്ലം മുൻപുതന്നെ യുഎസ് നല്‍കിയിരുന്നുവെങ്കിലും പ്രതിരോധമന്താലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു. എന്നാൽ മോദിയുടെ നാലു ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനുള്ള തീയതി നിശ്ചയിച്ചതോടെ യുഎസ് വീണ്ടും കരാറില്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

Also Read: Rahu Fav Zodiac: രാഹുവിന് പ്രിയം ഈ രാശികളോട്, ലഭിക്കും വൻ നേട്ടങ്ങൾ!

യുഎസില്‍ നിന്ന് വാങ്ങുന്ന ഡ്രോണുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ത്യന്‍ നാവികസേനയായിരിക്കും . സമുദ്ര മേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബര്‍ മുതല്‍ രണ്ട് നിരായുധ MQ-9B ഡ്രോണുകള്‍ വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉപയോഗിച്ചു വരികയാണ്.  ഇതിനിടയിൽ ഡല്‍ഹിയിലെത്തിയ യുഎസ് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസർ ജേക്ക് സള്ളിവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയിരുന്നു. ഒരാഴ്ച മുമ്പ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഡല്‍ഹിലെത്തുകയും പ്രതിരോധവ്യവസായത്തിലെ സഹവര്‍ത്തിത്വം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി സൈനികാവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യയെ അതില്‍നിന്നും പിന്തിരിപ്പിക്കുക എന്ന ഒരു ലക്ഷ്യം കൂടി യുഎസിനുണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News