Delhi Air Pollution : വായുമലിനീകരണം; ഡൽഹിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകൾ അടച്ചിടും

സുപ്രീം കോടതി സ്കൂളുകൾ വായുമലിനീകരണം  രൂക്ഷമായ സാഹചര്യത്തിലും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വിമർശിച്ചിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 02:11 PM IST
  • രൂക്ഷമായ വായു മലിനീകരണത്തിന്റെ (Air Pollution) സാഹചര്യത്തിലാണ് തീരുമാനം.
  • ഡൽഹി പരിസ്ഥിതി കാര്യ മന്ത്രി (Enviornmental Minister) ഗോപാൽ റായിയാണ് വിവരം അറിയിച്ചത്.
  • സുപ്രീം കോടതി സ്കൂളുകൾ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിലും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വിമർശിച്ചിരുന്നു.
  • ഈ സാഹചര്യത്തിലാണ് ഡൽഹി സർക്കാരിന്റെ പുതിയ തീരുമാനം
Delhi Air Pollution : വായുമലിനീകരണം; ഡൽഹിയിൽ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകൾ അടച്ചിടും

New Delhi : ഡൽഹിയിൽ (Delhi) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകൾ (Schools) അടച്ചിടുമെന്ന് അറിയിച്ചു. രൂക്ഷമായ വായു മലിനീകരണത്തിന്റെ (Air  Pollution) സാഹചര്യത്തിലാണ് തീരുമാനം. ഡൽഹി പരിസ്ഥിതി കാര്യ മന്ത്രി (Enviornmental Minister) ഗോപാൽ റായിയാണ് വിവരം അറിയിച്ചത്. സുപ്രീം കോടതി സ്കൂളുകൾ വായുമലിനീകരണം  രൂക്ഷമായ സാഹചര്യത്തിലും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹി സർക്കാരിന്റെ പുതിയ തീരുമാനം.

ഡൽഹിയിലെ വായു മലിനീകരണത്തിന്റെ സാഹചര്യം മെച്ചപ്പെടുമെന്ന് കരുതിയാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ വായുമലിനീകരണം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്കൂളുകൾ അടച്ചിടുമെന്ന് അറിയിച്ചു.

ALSO READ: Delhi Pollution : വായുമലിനീകരണം നിയന്ത്രിക്കാൻ തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കർ സുപ്രീം കോടതിയിൽ

വായുമലിനീകരണം രൂക്ഷമായ സഹസാഹര്യത്തിൽ സുപ്രീം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും 24 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഡൽഹിക്കും, മറ്റ് സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വ്യവസായിക പരമായും വാഹനങ്ങളിൽ നിന്നുമുള്ള മലിനീകരണം കുറയ്ക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.ഇവ രണ്ടുമാണ് പ്രധാനമായും വായു മലിനീകരണത്തിന് കാരണമാകുന്നത്.

ALSO READ: Delhi air quality | ഡൽഹിയിൽ വായു മലിനീകരണം ​അതിരൂക്ഷം; സുപ്രീംകോടതി സാഹചര്യങ്ങൾ പരിശോധിക്കും

 ദിപാവലിക്ക് ശേഷമാണ് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകാൻ ആരംഭിച്ചത്. സമീപ സംസ്ഥാനങ്ങളിൽ കർഷകർ തീയിടുന്നതാണ് വായുമലിനീകരണം രൂക്ഷമാകാൻ കാരണമെന്ന് പറഞ്ഞിരുന്നു. ഇത് ചർച്ചകൾക്കും മറ്റും കാരണമാകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ഒരു മാസത്തിന് ശേഷവും ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News