ഡൽഹി: ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് പുതിയ സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഡൽഹിക്കും ജയ്പൂരിനുമിടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയും. ഡൽഹി-ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയുടെ വന്ദേഭാരത് ട്രെയിൻ ശ്രേണിയിലെ പതിനൊന്നാമത്തെ ട്രെയിനാണ്.
ഡൽഹി-ജയ്പൂർ വന്ദേ ഭാരത് ട്രെയിൻ ഏപ്രിലിന് മുമ്പ് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ട്രെയിൻ സർവീസ് ആരംഭിക്കുന്ന തിയതി സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ ഡൽഹി-ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസ് നടത്താൻ തയ്യാറായിക്കഴിഞ്ഞു., മാർച്ച് 24-ന് ജയ്പൂരിൽ എത്തും. ഈ മാസം അവസാന വാരം ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ALSO READ: Vande Bharat Train: ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ
കൃത്യമായ തിയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മാർച്ച് 31ന് മുമ്പ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം പുറത്ത് വിടുന്ന റിപ്പോർട്ടുകൾ. റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ ജയ്പൂരിനും ഡൽഹിക്കും ഇടയിലുള്ള ദൂരം ആറ് മണിക്കൂർ കൊണ്ടാണ് എത്താൻ സാധിക്കുക. പുതിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിലൂടെ ഈ യാത്രാ സമയം പകുതിയായി കുറയുകയും മൂന്ന് മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് ജയ്പൂരിലെത്താൻ സാധിക്കുകയും ചെയ്യും.
റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഡൽഹി-ജയ്പൂർ വന്ദേ ഭാരത് ട്രെയിൻ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. ട്രെയിനിന്റെ സ്റ്റോപ്പുകളും റൂട്ടും റെയിൽവേ മന്ത്രാലയം ഉടൻ വെളിപ്പെടുത്തും. ഹരിയാനയിലെ ഗുരുഗ്രാമിൽ ട്രെയിനിന് സ്റ്റോപ് അനുവദിക്കുമെന്നാണ് കരുതുന്നത്. വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഡൽഹി-ജയ്‌പൂർ ടിക്കറ്റുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 850 മുതൽ 1000 രൂപ വരെ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈടെക് സൗകര്യങ്ങൾ ആയിരിക്കും വന്ദേഭാരത് ട്രെയിനിൽ ഉണ്ടായിരിക്കുക. നിലവിൽ, രാജ്യത്തുടനീളമുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും. കൂടാതെ 10 റൂട്ടുകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...