ബാങ്കില്‍ നോട്ടു മാറ്റാൻ വരുന്നവരുടെ കൈയില്‍ ഇന്ന്‍ മുതല്‍ മഷി പുരട്ടും

അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ​. ബാങ്ക്​ അക്കൗണ്ടുള്ള ​ശാഖയിൽ നിന്ന്​ നോട്ടുമാറുന്നതിന്​ വിരലിൽ മഷി പുര​ട്ടേണ്ടതില്ലെന്നാണ് പുതിയ നിർ​ദേശം. നോട്ടുമാറാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ്​ ഹാജരാക്കണം.

Last Updated : Nov 16, 2016, 12:50 PM IST
ബാങ്കില്‍ നോട്ടു മാറ്റാൻ വരുന്നവരുടെ കൈയില്‍ ഇന്ന്‍ മുതല്‍ മഷി പുരട്ടും

ന്യൂഡൽഹി: അസാധുവായ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ​. ബാങ്ക്​ അക്കൗണ്ടുള്ള ​ശാഖയിൽ നിന്ന്​ നോട്ടുമാറുന്നതിന്​ വിരലിൽ മഷി പുര​ട്ടേണ്ടതില്ലെന്നാണ് പുതിയ നിർ​ദേശം. നോട്ടുമാറാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ്​ ഹാജരാക്കണം.

കഴിഞ്ഞ ദിവസമാണ്​ ​നോട്ടു മാറ്റുന്നവരുടെ വലതു കൈ വിരലിൽ മഷി പുരട്ടണമെന്ന നിർദേശം സർക്കാർ പുറപ്പെടുവിച്ചത്​. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഒരാള്‍തന്നെ ഒന്നിലധികം തവണ ബാങ്കില്‍ അസാധു നോട്ട് മാറ്റാന്‍ എത്തുന്നുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ്​ വിരലിൽ മഷി പുരട്ടുന്നതെന്നായിരുന്നു വിശദീകരണം.

4,500 രൂപ ബാങ്കില്‍ കൊടുത്ത് മാറ്റുന്ന മുറക്ക് വിരലില്‍ മഷി പുരട്ടിയാല്‍ മറ്റൊരാളുടെ പക്കലുമുള്ള കറന്‍സി നോട്ടുമാറ്റാന്‍ വീണ്ടും ഒരാള്‍ക്ക് ബാങ്കിലെത്താന്‍ കഴിയില്ല. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം തടയുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.

നോട്ടു മാറ്റാന്‍ തിരിച്ചറിയല്‍ രേഖയുടെ വിശദാംശങ്ങളും കൈയൊപ്പുമുള്ള നിശ്ചിത ഫോറം ബാങ്കില്‍ നല്‍കണമെന്ന വ്യവസ്ഥക്കു പുറമെയായിരുന്നു പുതിയ ക്രമീകരണം.അതേസമയം, 5000രൂപയിലധികമുള്ള ട്രെയിൻ ടിക്കറ്റ്​ റദ്ദാക്കലിന്​ പണം തിരികെ ലഭിക്കില്ല. നവംബർ 24വരെയാണ്​ ഈ നിയന്ത്രണം.

വലത് കൈയിലെ ചൂണ്ടുവിരലിലായിരിക്കും മഷി പുരട്ടുക. അക്കൗണ്ടുള്ള ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ മഷി പുരട്ടേണ്ടതില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. നോട്ടുമാറാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. 

വിവിധ ബാങ്കുകളും കമ്പനിയെ സമീപിച്ച് മഷി നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  ആർബിഐ ഇതിനകം അഞ്ച് മില്ലി വീതമുള്ള 2,300 ചെറുകുപ്പികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ മാസം 24 വരെ അയ്യായിരം രൂപയിലധികമുള്ള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

Trending News