മന്‍ കി ബാത്ത്: വികസന പ്രവര്‍ത്തങ്ങള്‍ക്ക് ബോംബിനേക്കാള്‍ ശക്തി

സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.   

Last Updated : Jul 28, 2019, 04:41 PM IST
മന്‍ കി ബാത്ത്: വികസന പ്രവര്‍ത്തങ്ങള്‍ക്ക് ബോംബിനേക്കാള്‍ ശക്തി

ന്യൂഡല്‍ഹി: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബുള്ളറ്റിനേക്കാളും ബോംബിനേക്കാളും ശക്തിയുണ്ടെന്ന് സര്‍ക്കാര്‍ അടുത്തിടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാത്തി’ല്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്.  ജമ്മു കശ്മീരില്‍ കഴിഞ്ഞ ജൂണില്‍ സംഘടിപ്പിച്ച ഗ്രാമത്തിലേക്ക് മടങ്ങുക പരിപാടിയില്‍ എല്ലായിടത്തും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും. 

ഉള്‍നാടന്‍ ഗ്രാമങ്ങളിലും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതുമായ ഗ്രാമങ്ങളിലേക്കുവരെ എത്തി പദ്ധതികളെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉത്സാഹം കാട്ടിയെന്നും, ഇത്തരം പരിപാടികളും അവയില്‍ ജനങ്ങളുടെ പങ്കാളിത്തവും കാണിക്കുന്നത് കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ഭരണം വേണമെന്നാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാക്ക് സൈന്യത്തിന്‍റെ വെടിവയ്പ്പ് ഭയന്നു കഴിയുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ അടക്കമുള്ളവയാണ് ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. കാശ്മീരിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ ടൂറിസം വികസനത്തിന് അനുകൂല ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 

Trending News