Mumbai: ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിയ്ക്കൊടിവില്‍ മഹാരാഷ്ട്രയില്‍ അധികാരം നേടി BJP. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഭാരതീയ ജനതാ പാർട്ടി (BJP) നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്ന് വൈകിട്ട് 7 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
മഹാ വികാസ് ആഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ച ഏകനാഥ് ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമായിരിയ്ക്കും ലഭിക്കുക. ഇന്ന് 2 പേർ മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നാണ് റിപ്പോര്‍ട്ട്.
ഫഡ്‌നാവിസും ഷിൻഡെയും രാജ്ഭവനിൽ ഗവർണർ ബിഎസ് കോഷിയാരിയെ സന്ദര്‍ശിച്ചശേഷം സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഴ്ചകള്‍ നീണ്ട നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ ബുധനാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച മഹാ വികാസ് അഘാടി സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് സുപ്രീം കോടതിയുടെ വിധിയുടെ പിന്നാലെയാണ് താക്കറെയുടെ രാജി. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ എംഎൽസി സ്ഥാനവും താക്കറെ രാജിവച്ചിരുന്നു. രാത്രി തന്നെ രാജിക്കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് വർഷവും 213 ദിവസവും നീണ്ട മഹാ വികാസി ആഘാഡി ഭരണത്തിനാണ് ജൂൺ 29ന് അന്ത്യം കുറിച്ചത്.
ഉദ്ധവ് താക്കറെയുടെ രാജി പ്രഖ്യാപനം ഏറെ വൈകാരികമായിരുന്നു. ഒപ്പം നിന്നവർ തന്നെ ചതിച്ചുവെന്നും ബാലാ സാഹേബ് വളർത്തിയവർ മകനെ പിന്നിൽ നിന്നും കുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി.
BJP നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നതോടെ മഹാരാഷ്ട്രയിലും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വികസനത്തിന്‍റെ പുതിയ അടിത്തറ പാകുകയാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...