ട്രംപിന്‍റെ മകള്‍ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും. നവംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍(ജിഇഎസ്) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരച്ചാണ് ഇവാന്‍ക ഇന്ത്യയില്‍ എത്തുന്നത്. 

Last Updated : Aug 8, 2017, 03:25 PM IST
ട്രംപിന്‍റെ മകള്‍ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മകളും ഉപദേശകയുമായ ഇവാന്‍ക നവംബറില്‍ ഇന്ത്യയിലെത്തും. നവംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍(ജിഇഎസ്) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരച്ചാണ് ഇവാന്‍ക ഇന്ത്യയില്‍ എത്തുന്നത്. 

ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജിഇ എസില്‍ പങ്കെടുക്കാന്‍ മോദി ഇവാന്‍കയെ ക്ഷണിച്ചത്. ഇങ്ങനെയൊരു അവസരം കൊടുത്ത നമ്മുടെ പ്രധാന മന്ത്രിക്കു നന്ദി പറയാനും ഇവാന്‍ക മറന്നില്ല.  

നവംബര്‍ അവസാന ആഴ്ച ഹൈദരാബാദിലാണ് സമ്മേളനം. നരേന്ദ്ര മോദിയും പങ്കെടുക്കും.  അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക്ക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. എട്ടാമത്തെ ജി ഇ എസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്. ഇതാദ്യമായാണ്  ജിഇഎസിന് ഇന്ത്യ വേദിയാകുന്നത്. നിതി ആയോഗിനെയാണ് പരിപാടിയുടെ സംഘാടനത്തിനായി നിയോഗിച്ചിട്ടുള്ളത്. ജി ഇ സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് പ്രഖ്യാപിച്ചത്.

Trending News