ഡോവല്‍ കളം നിറഞ്ഞ് കളിച്ചു;അന്തം വിട്ട് ലോകം!

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ അയല്‍രാജ്യങ്ങള്‍ മാത്രമല്ല അമേരിക്കയടക്കമുള്ള വന്‍ ശക്തികളും നിരീക്ഷിക്കുകയാണ്.

Last Updated : Jul 4, 2020, 01:32 PM IST
ഡോവല്‍ കളം നിറഞ്ഞ് കളിച്ചു;അന്തം വിട്ട് ലോകം!

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ അയല്‍രാജ്യങ്ങള്‍ മാത്രമല്ല അമേരിക്കയടക്കമുള്ള വന്‍ ശക്തികളും നിരീക്ഷിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കിലെത്തിയത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

മുന്‍കൂട്ടി നിശ്ചയിക്കാതെ,അപ്രതീക്ഷിതമായി നടത്തിയ സന്ദര്‍ശനം സംബന്ധിച്ച് ആസൂത്രണം നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലാണ്.

പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിന്‍റെ നിശ്ചയിച്ചിരുന്ന ലഡാക്ക് സന്ദര്‍ശനം മാറ്റി എന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.

പിന്നാലെ അജിത്‌ ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനുള്ള ആസൂത്രണം ആരംഭിക്കുകയും ചെയ്തു.

മോദിയുമായി കൂടിക്കാഴ്ച നടത്തിയ അജിത്‌ ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,കരസേനാ മേധാവി എംഎം നരേവനെ എന്നിവര്‍ 
സന്ദര്‍ശനത്തിന്റെ അന്തിമ രൂപം തയ്യാറാക്കുകയും ചെയ്തു.

Also Read:ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു;പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി!

 

സൈനികരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു എന്നാണ് വിലയിരുത്തല്‍,ചൈനയ്ക്ക് അന്തരാഷ്ട്ര തലത്തില്‍ തന്നെ 
തിരിച്ചടി നേരിടുന്ന വിധത്തില്‍ തന്‍റെ സന്ദര്‍ശനം മാറ്റുന്നതിനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു.

ഇന്ത്യ എന്തിനും തയാറാണ് എന്ന സന്ദേശം ലോകത്തിന് നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തോട് ചൈന പ്രതികരിച്ചത് സംഘര്‍ഷം വലുതാക്കുന്ന യാതൊരു പ്രതികരണവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നാണ്.

പ്രധാനമന്ത്രി ലേയില്‍ എത്തുന്നത് വരെ സന്ദര്‍ശന വിവരം ലോകം അറിഞ്ഞില്ല എന്നത് ഇന്ത്യയുടെ ആസൂത്രണത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.

Also Read:രണ്ടും കല്‍പ്പിച്ച് ഇന്ത്യ;നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളില്‍ ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങി!

 

ലെയിലെ കുഷോക് ബകുള റിംപോചെ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മോദി നിമുവിലെ 14 കോര്‍പ്സ് ഹെഡ്കോര്‍ട്ടെഴ്സിലേക്ക് പോകുകയും 
അവിടെവെച്ച് സേനാവിന്യാസം അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഇന്ത്യ ചൈന സൈനിക തല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി,പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും
സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു.അണുവിട തെറ്റാതെയുള്ള ആസൂത്രണം 
അതായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞത്.ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ മാത്രമല്ല സൈനിക നടപടിയും 
സ്വീകരിക്കാന്‍ മടിക്കില്ല എന്ന സന്ദേശം അയലത്തെ ശത്രുവിന് നല്‍കുന്നതിനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു.

Trending News