രാജ്യസഭ തിരഞ്ഞെടുപ്പ്: മന്‍മോഹന്‍ സിംഗ് പത്രിക സമര്‍പ്പിച്ചു

രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 

Last Updated : Aug 13, 2019, 02:33 PM IST
രാജ്യസഭ തിരഞ്ഞെടുപ്പ്: മന്‍മോഹന്‍ സിംഗ് പത്രിക സമര്‍പ്പിച്ചു

ജയ്‌പൂര്‍: രാജസ്ഥാനില്‍നിന്നും രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്, ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അതേസമയം, മന്‍മോഹന്‍ സിംഗിന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
രാജസ്ഥാന്‍ ബിഎസ്പി നിയമസഭാ കക്ഷി നേതാവ് ലഖന്‍ സിംഗാണ്, രാജ്യസഭാ തിരഞ്ഞടുപ്പില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി മന്‍മോഹന്‍ സിംഗിന് പിന്തുണ നല്‍കുമെന്ന വിവരം പ്രഖ്യാപിച്ചത്. 

ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായിരുന്ന മദൻ ലാൽ സൈനിയുടെ മരണത്തെ തുടർന്നാണ് രാജസ്ഥാൻ സീറ്റിൽ ഒഴിവ് വന്നത്. 

നിലവിൽ കോൺഗ്രസിനാണ് രാജസ്ഥാനിൽ ഭരണം. അതുകൊണ്ട് തന്നെ മൻമോഹൻ സിംഗിന് അനായാസം വിജയിക്കാൻ സാധിക്കും. 

കഴിഞ്ഞ 28 വർഷമായി അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്. 

 

Trending News