Train Accident: വിവാഹാഘോഷങ്ങൾക്ക് പിന്നാലെ വൻ ദുരന്തം; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ ഇടിച്ച് 3 മരണം

കല്യാണത്തിന് പങ്കെടുത്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2024, 06:45 AM IST
  • കോയമ്പത്തൂർ - ഹിസാർ ട്രെയിൻ തട്ടിയാണ് അപകടം.
  • കള്ളാറിൽ ഒരു കല്യാണത്തിന് പങ്കെടുത്ത ശേഷം തിരിച്ച് മടങ്ങാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
Train Accident: വിവാഹാഘോഷങ്ങൾക്ക് പിന്നാലെ വൻ ദുരന്തം; കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ ഇടിച്ച് 3 മരണം

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ - ഹിസാർ ട്രെയിൻ തട്ടിയാണ് അപകടം. കള്ളാറിൽ ഒരു കല്യാണത്തിന് പങ്കെടുത്ത ശേഷം തിരിച്ച് മടങ്ങാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു..

Arrest: ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങിയ പ്രതി പിടിയില്‍

ഇടുക്കി: അവധി കച്ചവടത്തിന്റെ പേരില്‍ ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങിയ പ്രതി പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് നസീറാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നുമാണ് അടിമാലി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

അടിമാലി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയില്‍ നിന്നും ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. രാത്രിയോടെ അടിമാലി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. അവധി കച്ചവടത്തിന്റെ പേരില്‍ ഹൈറേഞ്ച് മേഖലയിലെ കര്‍ഷകരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്.

എന്‍ ഗ്രീന്‍ എന്ന കമ്പനിയുടെ പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2023 ഒക്ടോബറില്‍ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കര്‍ഷകരില്‍ നിന്ന് ഏലക്ക സംഭരിച്ച് തുടങ്ങി. ഒരു മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് കിലോക്ക് 500 മുതല്‍ 1000 രൂപ വരെ അധികം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഏലക്കാ വാങ്ങിയത്.

ആദ്യ രണ്ടുമാസം കൂടുതല്‍ തുകയും നല്‍കി. ഇതോടെ കര്‍ഷകര്‍ കൂട്ടമായി സെന്ററില്‍ തങ്ങളുടെ ഏലക്ക എത്തിച്ചു തുടങ്ങി. ഏലക്ക നല്‍കുമ്പോള്‍ രസീത് മാത്രമാണ് കര്‍ഷകര്‍ക്ക് കൊടുത്തിരുന്നത്. ഈ രസീതുമായി എത്തിയാല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ജൂലൈയിലാണ് അവസാനമായി ഏലക്കാ എടുത്തത്. പിന്നീട് ഇയാള്‍ മുങ്ങി. തുടര്‍ന്ന് കര്‍ഷകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമാണുണ്ടായത്.

 

Trending News