ഹൈദരാബാദ്: ഗ്രാമങ്ങളുടെ കരുത്തിനായാണ് ഗാന്ധിജി പ്രവർത്തിച്ചതെന്ന് സീ മീഡിയ സ്ഥാപകനും രാജ്യസഭാ എംപിയുമായ സുഭാഷ് ചന്ദ്ര. ഗ്രാമങ്ങളിൽ നിന്ന് ഭരണത്തിന്റെ നിയന്ത്രണം നൽകുക എന്നതായിരുന്നു ഗാന്ധിജിയുടെ സ്വരാജിന്റെ അർത്ഥമെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു. ഹൈദരാബാദിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീഡിയയുടെയും സിനിമകളുടെയും ഭാവിയെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്.
മനുഷ്യൻ മൂന്ന് അവസ്ഥകളിലായി ജീവിക്കുന്നുവെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ഒന്ന് ഉണർന്നിരിക്കുന്ന അവസ്ഥയിൽ, രണ്ടാമത്തെ ഘട്ടം സ്വപ്നവും മൂന്നാമത്തെ ഘട്ടം ഒരു വ്യക്തി ഉറങ്ങുന്ന സമയവുമാണ്. ഉറങ്ങുന്ന സമയത്ത് മനുഷ്യൻ മരിച്ചതിന് തുല്യമാണ്. സാങ്കേതികവിദ്യയ്ക്ക് മനുഷ്യരുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇതിനായി, ആദ്യം വ്യക്തികളെ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990-കളിൽ സീ ടിവി ആരംഭിച്ചപ്പോൾ, സാങ്കേതികവിദ്യയിൽ സമൂലമായ മാറ്റമുണ്ടായി.
ALSO READ: പുതിയ ഡിജിറ്റൽ ചാനലുമായി 'സീ ന്യൂസ്'; 'സീ ഡൽഹി എൻസിആർ ഹരിയാന' പ്രവർത്തനം ഉടൻ
നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നമുക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കാം. ഇന്ന് ഡെലിവറികൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നു. പ്രായം കുറയ്ക്കാനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. അത്തരത്തിൽ സാങ്കേതികവിദ്യ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളും തിയേറ്ററുകളും ഭാവിയിൽ ഉണ്ടാകും. ഒരു കാലഘട്ടത്തിൽ വിസിആറിലാണ് സിനിമകൾ കണ്ടുകൊണ്ടിരുന്നത്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സാങ്കേതികവിദ്യ വികസിച്ചു. സാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം, നന്മയും തിന്മയും ഒരുമിച്ച് പോകുന്നതുപോലെ, സാങ്കേതികവിദ്യ നല്ലതും ചീത്തയുമായ പ്രവൃത്തികൾക്കും ഉപയോഗിക്കാം. സാങ്കേതികവിദ്യ നന്മയ്ക്കായി ഉപയോഗിക്കുമ്പോൾ, മറുവശത്ത് തിന്മയ്ക്കായും ഉപയോഗിക്കപ്പെടുന്നുണ്ട്.
യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി കാര്യങ്ങൾ ചരിത്രത്തിലുണ്ട്. മുഗളന്മാരുമായുള്ള യുദ്ധത്തിൽ മഹാറാണാ പ്രതാപ് പരാജയപ്പെട്ടുവെന്ന് പറയുന്നത് ഇതിന് ഉദാഹരണമാണ്. എന്നാൽ അത് സത്യമല്ല. ഗവേഷണം നടത്തിയപ്പോൾ മഹാറാണാ പ്രതാപ് മുഗളന്മാരെ പരാജയപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ ചരിത്ര തെളിവുകൾ ജോധ്പൂർ സർവ്വകലാശാലയ്ക്കും അതിൽ ഗവേഷണം നടത്തുന്നവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...