Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേര് മാറ്റം: ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം, അശോക ഹാൾ അശോക് മണ്ഡപം

Rashtrapati Bhavan's Durbar hall renamed: ദേശീയ പുരസ്‌കാര സമർപ്പണം നടത്തുന്ന വേദിയാണ് ദർബാർ ഹാൾ.  ഇക്കാര്യം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 04:36 PM IST
  • രാഷ്ട്രപതി ഭവനിലും പേര് മാറ്റം
  • ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം
  • അശോക ഹാൾ അശോക് മണ്ഡപം
Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേര് മാറ്റം: ദർബാർ ഹാൾ ഇനി ഗണതന്ത്ര മണ്ഡപം, അശോക ഹാൾ അശോക് മണ്ഡപം

ന്യൂഡല്‍ഹി: ഒരുപാട് ആചാരപരമായ ചടങ്ങുകളുടെ വേദിയായ രാഷ്‌ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റേയും അശോക ഹാളിന്റേയും പേര് മാറ്റി. ദര്‍ബാര്‍ ഹാളിന്റെ പേര് 'ഗണതന്ത്ര മണ്ഡപ'മെന്നും അശോക ഹാൾ 'അശോക മണ്ഡപ'മെന്നുമാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. 

Also Read: കങ്കണ റണാവത്തിന്‍റെ വിജയം ചോദ്യംചെയ്ത് ഹർജി; നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതി

 

ദേശീയ പുരസ്‌കാര സമർപ്പണം നടത്തുന്ന വേദിയാണ് ദർബാർ ഹാൾ.  ഇക്കാര്യം അറിയിച്ചുകൊണ്ട് രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.  രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സംസ്‌കാരവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ  നടപടിയെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു. 

Also Read: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപ

ദേശീയ അവാര്‍ഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും വേദിയാണ് ഈ ദര്‍ബാര്‍ ഹാള്‍.  ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. 'ഗണതന്ത്ര' എന്ന ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍വേരുപിടിച്ചതാണ്. അശോക ഹാളിനെ അശോക മണ്ഡപമെന്ന് പുനര്‍നാമകരണംചെയ്യുന്നതോടെ ഭാഷാപരമായ ഏകരൂപം കൈവരിക്കുന്നു. 'അശോക്' എന്ന വാക്കുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഭാഷയിലെ ആംഗലേയവത്കരണം ഇല്ലാതാക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: ഗജകേസരി യോഗം: ജൂലൈ 29 മുതൽ ഇവർക്ക് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

അശോകൻ എന്ന വാക്ക് അർത്ഥമാക്കുന്നത് എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ അല്ലെങ്കിൽ ഏതെങ്കിലും ദുഃഖത്തിൽ നിന്ന് മുക്തനായ ഒരാളെയാണ്. കൂടാതെ അശോക എന്നത് ഐക്യത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും പ്രതീകമായ അശോക ചക്രവർത്തിയെ സൂചിപ്പിക്കുന്നു. സാരാനാഥിൽ നിന്നുള്ള അശോകൻ്റെ സിംഹ തലസ്ഥാനമാണ് റിപ്പബ്ലിക് ഓഫ് ഇന്ത്യ. ഈ വാക്ക് ഇന്ത്യൻ മതപരമായ പാരമ്പര്യങ്ങളിലും കലകളിലും സംസ്കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും സൂചിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News