Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപ

Kerala Gold Rate Today: ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്

Written by - Ajitha Kumari | Last Updated : Jul 25, 2024, 11:27 AM IST
  • സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില താഴേക്ക്
  • ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്
  • ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്
Gold Rate Today: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില താഴേക്ക്. ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.  

Also Read: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്

ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 ല്‍ എത്തിയിരിക്കുകയാണ്. ഒരു ഗ്രാമിന് 95 രൂപ കുറഞ്ഞ് 6400 രൂപ ആയിട്ടുണ്ട്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞിരുന്നു. തുടർന്ന് ഇന്നലെയും വില താഴുമെന്നു പ്രതീക്ഷിച്ചെങ്കിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. 

Also Read: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!

 

ഇപ്പോഴിതാ ഇന്നത്തെ വില കുറവോടെ ബജറ്റിനു ശേഷം സ്വർണവിലയിൽ 2760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.  കേന്ദ്ര ബജറ്റിൽ പതിനഞ്ചു ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.

Also Read: ആരോഗ്യകരമായ മുടിക്ക് ഇത് സൂപ്പറാണ്..!

 

ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1ന് 53,000, ജൂലൈ 2ന് 53080, ജൂലൈ 3ന് 53080, ജൂലൈ 4ന് 53600, ജൂലൈ 5ന് 53600, ജൂലൈ 6ന് 54,120, ജൂലൈ 7ന് 54,120, ജൂലൈ 8ന് 53960, ജൂലൈ 9ന് 53680, ജൂലൈ 10ന് 53680, ജൂലൈ 11ന് 53,840, ജൂലൈ 12ന് 54080, ജൂലൈ 13ന് 54080, ജൂലൈ 14ന് 54080, ജൂലൈ 15ന് 54,000, ജൂലൈ 16ന് 54280, ജൂലൈ 17ന് 55,000, ജൂലൈ 18ന് 54,880, ജൂലൈ 19 ന് 54520, ജൂലൈ 20ന് 54,240, ജൂലൈ 21 ന് 54240, ജൂലൈ 22ന് 54,160, ജൂലൈ 23 ന് 51960, ജൂലൈ 24 ന് 51960, ജൂലൈ 25 ന് 51,200.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News