Port Blair : ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ ജൂഡിത്ത് രാവിൻ ഔദ്യോഗികമായി ആൻഡമാൻ നിക്കോബാർ സന്ദർശിച്ചു. ലഫ്റ്റനന്റ് ഗവർണർ റിട്ടയേർഡ് അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി, മറ്റ് ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, പ്രാദേശിക നേതാക്കൾ എന്നിവരുമായി ജൂഡിത്ത് രാവിൻ കൂടിക്കാഴ്ച നടത്തി. കൂടാതെ ആൻഡമാൻ നിക്കോബാറിലെ വിദ്യാർഥികൾക്ക് കൂടുതൽ പഠന സൗകര്യങ്ങൾ ഒരുക്കാനുള്ള സാധ്യതകളെ കുറിച്ചും ജൂഡിത്ത് രാവിൻ ചർച്ച ചെയ്തു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഹ്രസ്വകാല എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുത്ത മൂന്ന് വിദ്യാർഥികൾ അവരുടെ അനുഭവവും പങ്ക് വെച്ചു. ഈ കോഴ്‌സുകളിൽ പങ്കെടുത്തതിലൂടെ ഇവർക്ക് ദുരന്തനിവാരണം, സുസ്ഥിര വികസനം, പകർച്ചവ്യാധികൾ, മാധ്യമപ്രവർത്തനം എന്നീ മേഖലകളിൽ ആഴത്തിലുള്ള അറിവ് ലഭിച്ചുവെന്ന് ഇവർ പറഞ്ഞു. യുഎസ് കോൺസുലേറ്റ് ജനറൽ ജൂഡിത്ത് രാവിൻ അനുഭവങ്ങൾ പങ്കുവെച്ച ഇവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ALSO READ: Chithra Ramakrishna : മുൻ എൻഎസ്ഇ ഡയറക്ടർ ചിത്ര രാമകൃഷ്‌ണന്റെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്
ഈ യാത്ര പ്രധാനമായും ആൻഡമാൻ നിക്കോബാറിലെ വികസനങ്ങളെ കുറിച്ച് പഠിക്കാനാണെന്ന് ജൂഡിത്ത് രാവിൻ പറഞ്ഞു. കൂടാതെ സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ രംഗങ്ങളിൽ യുഎസ് സർക്കാരുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള അവസങ്ങളെ കുറിച്ച് പഠിക്കാൻ കൂടിയാണ് ഈ സന്ദര്ശനമെന്നും ജൂഡിത്ത് രാവിൻ പറഞ്ഞു.
കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമും ഗ്ലോബൽ അണ്ടർ ഗ്രാജുവേറ്റ് എക്സ്ചേഞ്ച് പ്രോഗ്രാമും വഴി ആൻഡമാനിൽ വിദ്യാർഥികൾക്ക് യുഎസിൽ പോയി പഠിക്കാനുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന് കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് യുഎസ് കോൺസുലേറ്റ് ജനറൽ ജൂഡിത്ത് രാവിൻ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പോയി പഠിക്കാൻ പൂർണ്ണമായും സ്കോളർഷിപ്പുകൾ നൽകുന്ന പ്രോഗ്രാമുകളാണ് കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമും ഗ്ലോബൽ അണ്ടർ ഗ്രാജുവേറ്റ് എക്സ്ചേഞ്ച് പ്രോഗ്രാമും.
ALSO READ:രവിദാസ് ജയന്തിയിൽ ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്ത് BJP MP
അക്കാദമിക്, അധ്യാപകർ, പോളിസി പ്ലാനർമാർ, അഡ്മിനിസ്ട്രേറ്റർമാർ, പ്രൊഫഷണലുകൾ എന്നിങ്ങനെ എല്ലാ മേഖലയിലെയും വിദഗ്ദ്ധരോട് 2023-24 ഫുൾബ്രൈറ്റ്-നെഹ്‌റു, ഫുൾബ്രൈറ്റ്-കലാം, മറ്റ് ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാമെന്നും ജൂഡിത്ത് രാവിൻ പറഞ്ഞു. 2022 മെയ് 16 വരെയാണ് ഫുൾബ്രൈറ്റ് സ്കോളര്ഷിപ്പുകൾക്ക് അപേക്ഷിക്കാൻ സമയമുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...