തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ എത്തി തുടങ്ങി. എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. എക്സിറ്റ് പോളുകൾ എല്ലാം ബിജെപിക്ക് അനുകൂലമാണ്, ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ്,ഗോവ,മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി 18.34 കോടി വോട്ടർമാരാണുള്ളത്.
നിലവിലെ ഫല സൂചനകൾ ഒറ്റ നോട്ടത്തിൽ
യുപി: ബിജെപി-141, എസ്പി-52, ബിഎസ്പി
പഞ്ചാബ്: കോൺഗ്രസ്സ്-18, ശിരോമണി അകാലിദൾ-4,എഎപി-28, ബിജെപി-2
ഉത്തരാഖണ്ഡ്: ബിജെപി-2, കോൺഗ്രസ്സ്-20, എസ്എഡി-4, എഎപി-35
ഗോവ: ബിജെപി-9, കോൺഗ്രസ്സ്-6,
മണിപ്പൂർ : ഫലങ്ങൾ കാക്കുന്നു
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് നിരവധി എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത് . 403 അംഗ നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാൽ, മൂന്ന് പതിറ്റാണ്ടിനിപ്പുറം തുടർച്ചയായി രണ്ടാം തവണ അധികാരം നേടുന്ന ആദ്യ പാർട്ടിയായി അത് മാറും. അതേസമയം എക്സിറ്റ് പോളുകളിൽ ആംആദ്മിക്ക് അനുകൂലമായ പഞ്ചാബിൽ വലിയ മുന്നേറ്റമാണ് എഎപി നടത്തുന്നത്. ഗോവയിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...