മുംബൈ : മുംബൈയിലെ പരേലില്‍ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റില്‍ തീപ്പിടുത്തം. പരേലിലെ ഹിന്ദ്മാതാ സിനിമാ തിയേറ്ററിനു സമീപമുള്ള ക്രിസ്റ്റല്‍ ടവര്‍ അപ്പാർട്ട്‌മെന്റ്‌സിന്‍റെ പന്ത്രണ്ടാം നിലയില്‍ ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ലയെങ്കിലും ധാരാളം ആളുകള്‍ കെട്ടിടത്തിന്‍റെ മുകളിലെ നിലകളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
#UPDATE: The Level-2 fire that broke out in Crystal Tower near Hindmata Cinema in Parel area now becomes Level-3 fire. Ten fire fighting tenders have rushed to the spot. People trapped inside the tower are being rescued using a crane. Rescue operation is underway. #Mumbai pic.twitter.com/stUgBaQQzX
— ANI (@ANI) August 22, 2018
രക്ഷപ്പെടുത്തിയവരെ കെഇഎം ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണു രക്ഷാപ്രവര്‍ത്തകര്‍.
മുകളിലത്തെ നിലകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അഗ്നിശമനസേനയുടെ നിഗമനം. ക്രെയിനുകളും മറ്റും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്.നിലവില്‍ അപകടത്തില്‍ നിന്നും 8 പേരെ ക്രെയില്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#UPDATE: 20 fire tenders rushed to Crystal Tower near Hindmata Cinema in Parel where fire broke out on 12th floor of the tower. No casualties reported till now. People trapped inside being rescued using cranes.Some people taken to hospital after rescue.Rescue operation on.#Mumbai pic.twitter.com/VDLuYdDIqE
— ANI (@ANI) August 22, 2018