നിര്‍മ്മല സീതാരാമന്‍റെ ആദ്യ ശ്രീനഗര്‍ സന്ദര്‍ശനം തുടങ്ങി

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമ​​​െന്‍റ രണ്ടു ദിന ശ്രീനഗര്‍ സന്ദര്‍ശനം ആരംഭിച്ചു. പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുളള ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്. ഇന്ത്യ - പാക് നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന സൈനിക പോസ്റ്റുകളും ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയുമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സന്ദര്‍ശിക്കുന്നത്. നാളെ ലോകത്തിലെ ഉയര്‍ന്ന യുദ്ധമേഖലയായ സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്ന നിര്‍മ്മല സീതാരാമന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തും. 

Updated: Sep 29, 2017, 05:29 PM IST
നിര്‍മ്മല സീതാരാമന്‍റെ ആദ്യ ശ്രീനഗര്‍ സന്ദര്‍ശനം തുടങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമ​​​െന്‍റ രണ്ടു ദിന ശ്രീനഗര്‍ സന്ദര്‍ശനം ആരംഭിച്ചു. പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുളള ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്. ഇന്ത്യ - പാക് നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന സൈനിക പോസ്റ്റുകളും ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയുമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സന്ദര്‍ശിക്കുന്നത്. നാളെ ലോകത്തിലെ ഉയര്‍ന്ന യുദ്ധമേഖലയായ സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്ന നിര്‍മ്മല സീതാരാമന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തും. 

കരസേന മേധാവി ബിബിന്‍ റാവത്തും നിര്‍മ്മല സീതാരാമന്‍റെ കൂടെയുണ്ട്. അതിര്‍ത്തി മേഖലയിലെ സ്ഥിതിഗതികള്‍ മനസിലാക്കാനായാണ് സന്ദര്‍ശനം.നിയന്ത്രണ രേഖ ഭേദിച്ച്‌ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഒന്നാം വര്‍ഷിക ദിനത്തിലാണ് എന്ന പ്രത്യേകതയുമുണ്ട് ഈ സന്ദര്‍ശനത്തിന്. നിലവിലെ സാഹചര്യവും തുടര്‍ പ്രവര്‍ത്തനങ്ങളും സൈനിക മേധാവികളുമായി ചര്‍ച്ച ചെയ്യും.

പ്രതിരോധമന്ത്രിയുടെ ആദ്യ സന്ദര്‍ശനത്തി​​െന്‍റ ഭാഗമായി കനത്ത സുരക്ഷയാണ് ജമ്മുകശ്മീരില്‍ ഒരുക്കിയിട്ടുള്ളത്.