ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചു. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്.
പുലര്‍ച്ചെ 2.20നാണ് സംഭവം. ബട്ടോട്ടെ – കിഷ്ട്വർ ദേശീയപാതയ്ക്കു സമീപമുള്ള ആറു വീടുകൾ പ്രളയത്തിൽ ഒലിച്ചുപോയി. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് 12 വയസ്സുകാരനുൾപ്പെടെ ആറുപേരെ രക്ഷിച്ചു.
ജലനിരപ്പ് പെട്ടെന്നാണ് ഉയർന്നതെന്ന് ഡോഡ ഡിഎസ്പി (ഹെഡ്ക്വാർട്ടേഴ്സ്) ഇഫ്ത്ഖർ അഹമ്മദ് അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആളപായം ഉൾപ്പെടെ ഇപ്പോൾ എത്ര നാശനഷ്ടങ്ങൾ ഉണ്ടായെന്നു വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ബട്ടോട്ടെ – കിഷ്ട്വർ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.