കേരളത്തിനുള്ള വിദേശ സഹായം: കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കേന്ദ്രം 600 കോടി രൂപ മാത്രമാണ് ഇടക്കാല സഹായമായി പ്രഖ്യാപിച്ചിട്ടുള്ളൂ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Last Updated : Aug 29, 2018, 06:16 PM IST
കേരളത്തിനുള്ള വിദേശ സഹായം: കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിന്‌ വിദേശ സഹായം സ്വീകരിക്കുന്നതിന് അനുമതി നൽകാൻ കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മഹാപ്രളയത്തിൽ സംസ്ഥാനത്തിന് ഇതിനോടകം തന്നെ ഇരുപത്തോരായിരം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും കേന്ദ്രം 600 കോടി രൂപ മാത്രമാണ് ഇടക്കാല സഹായമായി പ്രഖ്യാപിച്ചിട്ടുള്ളൂ എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഒട്ടേറെ വിദേശരാജ്യങ്ങൾ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ വിദേശ സഹായം സ്വീകരിക്കേണ്ട നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്താൻ കേന്ദ്രത്തിന് നിര്‍ദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അഭിഭാഷകനായ സി. ആർ ജയസൂക്കിനാണ് ഹർജി നൽകിയത്. ഇതേ ആവശ്യമുന്നയിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

Trending News