വാരാണസിയില്‍ ഗംഗ ഉടന്‍ മാലിന്യമുക്തമാക്കുമെന്ന് സര്‍ക്കാര്‍

'നിര്‍മല്‍ ഗംഗ' പദ്ധതി സ്വപ്നം മാത്രമായി അവശേഷിക്കില്ലെന്ന് സര്‍ക്കാര്‍. വാരാണസിയില്‍ ഗംഗ മലിനീകരണമുക്തമാക്കും.

Last Updated : Oct 20, 2017, 05:31 PM IST
വാരാണസിയില്‍ ഗംഗ ഉടന്‍ മാലിന്യമുക്തമാക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: 'നിര്‍മല്‍ ഗംഗ' പദ്ധതി സ്വപ്നം മാത്രമായി അവശേഷിക്കില്ലെന്ന് സര്‍ക്കാര്‍. വാരാണസിയില്‍ ഗംഗ മലിനീകരണമുക്തമാക്കും.

ജലവിഭവ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. 'നമാമി ഗംഗേ' പദ്ധതി പ്രകാരം മലിനീകരണരഹിതമാക്കും. മാലിന്യങ്ങള്‍ ഗംഗയിലേയ്ക്ക് ഒഴുകുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്യും. പടിപടിയായി നടപ്പാക്കുന്ന പദ്ധതി സമയബന്ധിതമായിത്തന്നെ തീര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു

Trending News