GREAT! രണ്ട് വര്‍ഷത്തെ ശമ്പളം സംഭാവന നല്‍കി ഗംഭീര്‍

കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര  മോദി ആരംഭിച്ച 'PM-CARES' ഫണ്ടിലേക്ക് ചലച്ചിത്ര-കായിക താരങ്ങളടക്കം നിരവധി പേരാണ് സംഭാവന ചെയ്തത്. 

Last Updated : Apr 2, 2020, 03:04 PM IST
GREAT! രണ്ട് വര്‍ഷത്തെ ശമ്പളം സംഭാവന നല്‍കി ഗംഭീര്‍

കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര  മോദി ആരംഭിച്ച 'PM-CARES' ഫണ്ടിലേക്ക് ചലച്ചിത്ര-കായിക താരങ്ങളടക്കം നിരവധി പേരാണ് സംഭാവന ചെയ്തത്. 

എന്നാല്‍, തന്‍റെ രണ്ട് വര്‍ഷത്തെ ശമ്പളം മുഴുവന്‍ 'PM-CARES' ഫണ്ടിലേക്ക് സംഭാവന നല്‍കിയ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്‍റെ രണ്ട് വര്‍ഷത്തെ ശമ്പളം സംഭാവന നല്‍കുന്നതായി ഗംഭീര്‍ അറിയിച്ചത്. 'രാജ്യത്തിനു വേണ്ടി നിങ്ങള്‍ക്കെന്ത് ചെയ്യാനാകും?' എന്ന ചോദ്യത്തോടെയാണ് ഗംഭീര്‍ പ്രഖ്യാപനം നടത്തിയത്. 

'ഞങ്ങള്‍ക്ക് വേണ്ടി ഈ രാജ്യത്തിനു എന്ത്‌ ചെയ്യാനാകും എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍, ഈ രാജ്യത്തിനു വേണ്ടി നിങ്ങള്‍ക്കെന്ത്‌ ചെയ്യാനാകും എന്നതാണ് യഥാര്‍ത്ഥ ചോദ്യം. രണ്ട് വര്‍ഷത്തെ ശമ്പളം #PMCaresFundലേക്ക് നല്‍കുന്നു. നിങ്ങളും മുന്‍പോട്ട് വരണം.' -ഗംഭീര്‍ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ  എന്നിവരെ ടാഗ് ചെയ്താണ് ഗംഭീറിന്‍റെ പോസ്റ്റ്‌. തന്‍റെ എംപി ഫണ്ടില്‍ നിന്നും  ഒരു കോടി രൂപ നല്‍കുമെന്ന് വ്യക്തമാക്കി നേരത്തെ ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 

Trending News