Karnataka Politics: കർണാടകയിൽ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന് പ്രവര്‍ത്തകരുടെ ചീമുട്ടയേറ്‌

Karnataka Politics:  കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലേയ്ക്ക് നടക്കുന്ന ഘര്‍ വാപസിയില്‍ പ്രവര്‍ത്തകര്‍ തൃപ്തരല്ല. പാര്‍ട്ടിയില്‍ തിരികെയെത്തുന്നവര്‍ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന  സൂചനകള്‍ കൂടി പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 11:35 PM IST
  • പാര്‍ട്ടിയില്‍ തിരികെയെത്തുന്നവര്‍ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകള്‍ കൂടി പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി
Karnataka Politics: കർണാടകയിൽ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന് പ്രവര്‍ത്തകരുടെ ചീമുട്ടയേറ്‌

Karnataka Politics: കർണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് രംഗം കൊഴുക്കുകയാണ്. ഈ അവസരത്തില്‍  "ഘര്‍ വാപസി"യും തകൃതിയായി നടക്കുകയാണ്. പക്ഷേ ഒരു വ്യത്യാസം മാത്രം, പതിവിന് വിപരീതമായി ഇത്തവണ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറ്റങ്ങളുടെ ഒരു പെരുമഴ തന്നെ കാണാനിടയുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

Also Read: Manish Sisodia Update: മനീഷ് സിസോദിയയുടെ ഹോളി ആഘോഷം ജയിലില്‍, ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി 

2019 ൽ ബിഎസ് യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ സഹായിക്കുന്നതിനായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 17 വിമതരില്‍ ചിലർ പാർട്ടിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. ബിജെപിയില്‍ തങ്ങളുടെ ഭാവി സാധ്യതകളിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന ഇവര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയാണ് എന്നാണ് സൂചനകള്‍. 

പാർട്ടിയിലേക്ക് വീണ്ടും ചേരാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യാൻ കർണാടക കോൺഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറും നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സമ്മതിച്ചതായി വൃത്തങ്ങൾ പറയുന്നു. പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം എന്ന് ഡികെ ശിവകുമാർ അടുത്തിടെ  തുറന്നു പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലേയ്ക്ക് നടക്കുന്ന ഘര്‍ വാപസിയില്‍ പ്രവര്‍ത്തകര്‍ തൃപ്തരല്ല.  കാരണം, പാര്‍ട്ടിയില്‍ തിരികെയെത്തുന്നവര്‍ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന  സൂചനകള്‍ കൂടി പുറത്തുവന്നതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ആദ്യം പ്രവര്‍ത്തകരുടെ    
ആക്രമണത്തിനിരയായത് മണ്ടിയ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനാണ്.  പ്രവര്‍ത്തകര്‍ ജില്ലാ കോൺഗ്രസ്  അദ്ധ്യക്ഷന് നേരെ ചീമുട്ടയേറ്‌ നടത്തി. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മണ്ടിയ ജില്ലയിലെ കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തില്‍ മത്സരിയ്ക്കുക ബിജെപിയിൽ നിന്ന് മറുകണ്ടം ചാടുന്നയാളാകുമെന്ന അഭ്യൂഹം പരന്നതോടെയാണ്  ജില്ലാ കോൺഗ്രസ്  അദ്ധ്യക്ഷന് നേരെ ചീമുട്ടയേറ്‌ നടന്നത്. മണ്ടിയ ജില്ലയിലെ കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് ജില്ലാ അദ്ധ്യക്ഷന്  നേരെ അതിക്രമം നടത്തിയത്. 

കോൺഗ്രസ് അധ്യക്ഷൻ കാറിലിരിക്കവേയായിരുന്ന മുട്ടകൊണ്ടുള്ള ആക്രമണം. ഒപ്പമുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു സംഘം പ്രവർത്തകർ മുട്ട ഏറ് തുടർന്നു. കാറെടുത്ത് സ്ഥലം വിടാൻ അദ്ധ്യക്ഷൻ ശ്രമിച്ചെങ്കിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ട് വണ്ടി എടുത്താൽ മതിയെന്ന നിലപാടിലായിരുന്നു പ്രവർത്തകർ.

നിലവില്‍ ബിജെപിയുമായി അസ്വാരസ്യത്തിലായ നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്ന് കൃഷ്ണരാജ് പേട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു.  മണ്ഡലത്തിലെ ബിജെപി  എംഎൽഎ നാരായണ ഗൗഡ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് നൽകുമെന്നുള്ള അഭ്യൂഹം പടര്‍ന്നിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സംഘടിച്ചത്. 

2018ൽ ജെഡിഎസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നാരായണ ഗൗഡ അന്നത്തെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച കൂറുമാറിയ എംഎൽഎമാരിൽ ഒരാളാണ്. 17 എംഎൽഎമാരായിരുന്നു അന്ന് ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി ബിജെപിയിലേക്ക് ചേക്കേറി എച് ഡി കുമാരസ്വാമി സർക്കാരിനെ താഴെ ഇറക്കിയത്. 

നിലവിൽ ബിജെപിയുമായി അസ്വാരസ്യത്തിലായ നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്ന് കൃഷ്ണരാജ് പേട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് പാര്‍ട്ടിയുടെ ഈ  നീക്കം തടയാൻ പ്രവർത്തകർ സംഘടിച്ചത്.

അടുത്ത മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് ഇതുവരെ അന്തിമ രൂപം നൽകിയിട്ടില്ല.  224 മണ്ഡലങ്ങളിലേക്ക് മത്സരിക്കാനായി രണ്ടായിരത്തോളം അപേക്ഷകളാണ് കർണാടക കോൺഗ്രസിന് മുന്നിലെത്തിയത്.  സ്ഥാനാർഥി  പട്ടിക ഹൈക്കമാൻഡിന്‍റെ അന്തിമ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News