New Delhi: ഓൺലൈൻ ന്യൂസുകളോടും (Online News) OTT പ്ലാറ്റുഫോമുകളോട് പുതിയ ഐടി നിയമങ്ങൾ അംഗീകരിച്ച് കൊണ്ടുള്ള റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ തന്നെ നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു, ഇന്നലെ സാമൂഹിക മാധ്യമങ്ങളോട് 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പുതിയ നിയമങ്ങൾക്കെതിരെ (Guidelines for Intermediaries and Digital Media Ethics Code) വിവിധ സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും നൽകിയ ഹർജ്ജികൾ കോടതിയിലാണ് . ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം (IT Ministry) പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. 2021 ലാണ് ആദ്യമായി നെറ്ഫ്ലിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റുഫോമുകളും, സാമൂഹിക മാധ്യമങ്ങളും, ഓൺലൈൻ ന്യൂസ് പബ്ലിഷേഴ്‌സും സർക്കാർ നിയമങ്ങളുടെ കീഴിൽ കൊണ്ട് വരാൻ നിയമങ്ങൾ കൊണ്ട് വന്നത്.
മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി (Social Media)ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.
ALSO READ: നിരോധിത ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല റഷ്യൻ കോടതി ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി
കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം ഇത്തരം സ്ഥാപനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ വാട്ട്സ്ആപ്പ് (WhatsApp) ഡൽഹി ഹൈക്കോടതിയിൽ ലോ സ്യുട്ട് ഫയൽ ചെയ്‌തിരുന്നു. പുതിയ ഡിജിറ്റൽ നയങ്ങൾ ഉപഭോക്താക്കളുടെ പ്രൈവസി പ്രൊട്ടക്ഷൻ നശിപ്പിക്കാൻ കാരണമാകും എന്ന് പറഞ്ഞ് കൊണ്ടാണ് ലോ സ്യുട്ട് ഫയൽ ചെയ്‌തിരിക്കുന്നത്.
പുതിയ നിയമങ്ങൾ നിലവിൽ വന്നാൽ ഒരു മെസ്സേജിന്റെ ഉത്ഭവം കണ്ടെത്തണമെന്നും ഇത് കൊണ്ട് തന്നെ ഉപഭോക്താക്കളുടെ പ്രൈവസി (Privacy) ഇല്ലാതാക്കുമെന്നും ആരോപിച്ചാണ് വാട്ട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ ലോ സ്യുട്ട് ഫയൽ ചെയ്‌തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA