ഗോവ: ഗോവയിൽ മന്ത്രിസഭ രുപീകരിക്കാൻ ഇന്ന് വൈകിട്ട് തന്നെ ഗവർണറെ കാണുമെന്ന് ഗോവ ബിജെപി. നിലവിൽ ലീഡുള്ള മൂന്ന് സ്വതന്ത്ര സ്ഥാനർഥികൾ തങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഗോവ ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ ഷേട്ട് തനാവാഡെ അറിയിച്ചു.
മൂന്ന് സ്വതന്ത്രരുടെ പിന്തുണയും കൂടി ലഭിക്കുന്നതോടെ ബിജെപിക്ക് ഭരണത്തുടർച്ചയ്ക്ക് വേണ്ടിയുള്ള കേവല ഭൂരിപക്ഷം ഉറപ്പിക്കാനാകും. 40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ഗോവ നിയമസഭയിൽ 21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത് .
ALSO READ : Utpal Parrikar: ബിജെപി തുടരും, പനാജിയിൽ മനോഹർ പരീക്കറിൻറെ മകന് തോൽവി
ഏറ്റവും ഒടുവിലെ ട്രെൻഡ് പ്രകാരം ഗോവയിൽ 19 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് ആകട്ടെ 12 സീറ്റുകളിലക്ക് ഒതുങ്ങുകയും ചെയ്തു.
ബാക്കിയുള്ള സീറ്റിൽ ടിഎംസി മുന്നണിയായ മഹരാഷ്ട്രവാതി ഗോമന്ദക്ക് പാർട്ടി മൂന്ന് സീറ്റിലും ആം ആദ്മി പാർട്ടി രണ്ട് സീറ്റിലുമായി മുന്നിട്ട് നിൽക്കുന്നു.
അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുച്ചമായി വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തിരിച്ചടിയായേക്കും.
2017 ആവർത്തിക്കാതിരിക്കാൻ ഫലം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്നെ വിജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഒരു പാർട്ടിയംഗത്തിന്റെ പിറന്നാൾ ആഘോഷത്തിനാണ് റിസോർട്ടിൽ ഒത്തുകൂടിയതെന്നാണ് കോൺഗ്രസ് ഇക്കര്യത്തിന് വിശദീകരണം നൽകുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.