ഗോവ: ഗോവൻ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിൻറെ മകൻ ഉത്പൽ പരീക്കറിന് പനാജിയിൽ തോൽവി. തുടക്കത്തിൽ മികച്ച നിലയിലായിരുന്നു ഉത്പൽ തുടർന്നിരുന്നെതെങ്കിലും താമസിക്കാതെ ലീഡ് നിലയിൽ കുറവുണ്ടാകുകയായിരുന്നു. ബിജെപിയുടെ ബാബുഷ് മോൺസെറേറ്റ് ഇവിടെ വിജയിച്ചത്. നിലവിലെ സിറ്റിങ്ങ് എംഎൽഎ കൂടിയാണ് മോൺസെറേറ്റ്.
കോൺഗ്രസ്സിൻറെ എൽവിസ് ഗോമസ് ആദ്യ ഘട്ടങ്ങളിൽ വലിയ തോതിൽ മത്സരം കാഴ്ച്ച വെച്ചിരുന്നെങ്കിലും പിന്നീട് പിന്തള്ളപ്പെട്ടു. 700 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബുഷ് മോൺസെറേറ്റിൻറെ വിജയം.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഉത്പലിന് ശിവസേന-എൻസിപി സഖ്യമാണ് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം മത്സരം മികച്ചതെന്നായിരുന്നു ഉത്പാൽ പരീക്കർ തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കവെ പറഞ്ഞത്. 1994, 1999, 2002, 2007, 2012 വർഷങ്ങളിൽ വിജയിച്ച പരേതനായ പിതാവ് മനോഹർ പരീക്കർ കൈവശം വച്ചിരുന്ന സീറ്റിൽ അദ്ദേഹത്തിൻറെ മരണത്തോടെ ഉത്പൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബിജെപിക്ക് ഇതത്ര താത്പര്യമുണ്ടായിരുന്നില്ല.
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഉത്പൽ പാർട്ടിയിൽ നിന്ന് പുറത്തുപോകുകയും ചെയ്തു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്യുകയായിരുന്നു .1994 മുതൽ ബിജെപി പനാജിയിൽ നിന്ന് തോറ്റിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. നോർത്ത് ഗോവ ജില്ലയുടെയും നോർത്ത് ഗോവ ലോക്‌സഭാ മണ്ഡലത്തിന്റെയും കീഴിലാണ് പനാജി വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...