Goa Election Results 2022: ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, BJP കോണ്‍ഗ്രസ്‌ ഒപ്പത്തിനൊപ്പം

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിലും  തിരഞ്ഞെടുപ്പ്  പരിണാമം ആകാംക്ഷാഭരിതമാവുകയാണ്.  പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ഗോവയില്‍  BJP-യും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 10:07 AM IST
  • ഗോവയില്‍ BJP-യും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
Goa Election Results 2022:  ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം,  BJP കോണ്‍ഗ്രസ്‌ ഒപ്പത്തിനൊപ്പം

Panaji: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിലും  തിരഞ്ഞെടുപ്പ്  പരിണാമം ആകാംക്ഷാഭരിതമാവുകയാണ്.  പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ഗോവയില്‍  BJP-യും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

 ഇതുവരെ 40 % ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 20 സീറ്റില്‍ കോണ്‍ഗ്രസ്‌ ലീഡ് ചെയ്യുന്ന എന്നത്  പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.   ആകെ 40 സീറ്റുകള്‍ ഉള്ള ഗോവയില്‍  21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന്  ആവശ്യമായത്.

ഗോവയില്‍  ആദ്യമായി അങ്കത്തിനിറങ്ങിയ തൃണമൂല്‍  കോണ്‍ഗ്രസ്‌ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.   അതായത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത നബാനര്‍ജിയുടെ പ്രയത്നം ഫലം കാണുകയാണ്.  റിപ്പോര്‍ട്ട് അനുസരിച്ച് ത‌ൃണമൂൽ കോൺ​ഗ്രസ് നാല് സീറ്റിലാണ്   ലീഡ്  ചെയ്യുന്നത്. 

ഗോവയുടെ തലസ്ഥാനമായ പനാജി മണ്ഡലവും ശ്രദ്ധ നേടുകയാണ്‌.   മുൻ മുഖ്യമന്ത്രിയും അന്തരിച്ച BJP നേതാവുമായ മനോഹർ പരീക്കരിന്‍റെ മകൻ ഉത്പൽ പരീക്കർ  പനാജിയിൽ  ലീഡ്  ചെയ്യുകയാണ്.   ഉത്പൽ പരീക്കർ പനാജിയിൽ  സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. 

 തുടക്കത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി പ്രമോദ്  സാവന്ത്  പിന്നിൽ ആയിരുന്നെങ്കിലും പിന്നീട്  ലീഡ് നേടി. 

Also Read: Goa Election Results 2022: ഗോവയുടെ രാഷ്ട്രീയം എങ്ങോട്ട്? തുല്യശക്തികളുടെ പോരാട്ടത്തില്‍ ആര് നേടും ആര് വീഴും?

അതേസമയം,  കൂറുമാറ്റം ഭയന്ന് കോണ്‍ഗ്രസ്‌  തങ്ങളുടെ  സ്ഥാനാര്‍ഥികളെ ഇതിനോടകം സുരക്ഷിത സ്ഥാനത്ത് എത്തിച്ചിരിയ്ക്കുകയാണ്.  കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളുടെ സുരക്ഷാചുമതല ഡി കെ ശിവകുമാറിനാണ്  ദേശീയ നേതൃത്വം നല്‍കിയിരിയ്ക്കുന്നത്. അദ്ദേഹം പനാജിയില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്.  തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയാൽ മറ്റ് ചെറുകക്ഷികളുടെ പിന്തുണ അടക്കം തേടി സർക്കാർ ഉണ്ടാക്കിയ ശേഷമേ ഡി കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.

തിരഞ്ഞെടുപ്പിന് ശേഷം എക്സിറ്റ് പോള്‍ ഇരു പാര്‍ട്ടിയ്ക്കും   മുന്‍‌തൂക്കം നല്‍കുന്ന രീതിയിലാണ് പുറത്തുവന്നത്.  ഇതോടെ കോണ്‍ഗ്രസ്‌ ക്യാമ്പില്‍ അങ്കലാപ്പ് ആരംഭിച്ചിരുന്നു. 

കഴിഞ്ഞ തവണത്തെ അനുഭവം  മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസ്‌   നീങ്ങുന്നത്‌.  കഴിഞ്ഞ തിരഞ്ഞടുപ്പില്‍  സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. 40ല്‍ 17 സീറ്റും കോണ്‍ഗ്രസ് നേടിയെങ്കിലും 13 സീറ്റുകള്‍ നേടിയ BJP ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ സർക്കാർ ഉണ്ടാക്കുകയായിരുന്നു.
 പിന്നീട്  കോണ്‍ഗ്രസിലെ 15  എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂടുമാറി. ബി ജെ പി പണം ഇറക്കി ഇത്തവണയും അത്തരം നീക്കങ്ങള്‍ നടത്തിയേക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ്  സ്ഥാനാര്‍ഥികളെ ഒളിപ്പിച്ചിരിയ്ക്കുനത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News