ഗോവയിൽ നടക്കുന്നത് തുല്യശക്തികളുടെ പോരാട്ടമെന്ന് പറയാം....എക്സിറ്റ് പോൾ ഫലങ്ങൾ ആര്‍ക്കും കാര്യമായ മുൻതൂക്കം നൽകുന്നില്ല. അതിനാൽത്തന്നെ തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കൈപ്പേറിയ അനുഭവത്തിൽ നിന്ന് കോൺഗ്രസ് പാഠം ഉൾക്കൊള്ളുന്നുവെന്ന് ഇത്തവണത്തെ നീക്കങ്ങളിൽ നിന്ന് വ്യക്തം. 2017ൽ 40 ൽ 17 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും ഭരണത്തിലേറാൻ കോൺഗ്രസിന് സാധിച്ചില്ല.
നിയസഭ കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള ചർച്ചകളും തർക്കവും നീണ്ട് പോയതാണ് കോൺഗ്രസിന് തിരിച്ചടിയായത്. അതിനിടെ 13 സീറ്റുകൾ നേടിയ ബി ജെ പി ചെറിയ പാർട്ടികളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപികരിക്കുകയും ചെയ്തു. പിന്നീട് 15 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബി ജെ പി ക്കൊപ്പം ചേർന്നു. പ്രതിപക്ഷ നേതാവ് ബാബു കാവ്ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയായതും കോൺഗ്രസിന് നോക്കി നിൽക്കാനെ സാധിച്ചുള്ളു.
Also Read: Goa Congress: കൂറുമാറ്റം നടക്കില്ല, സ്ഥാനാര്‍ഥികളെ "സുരക്ഷിത" സ്ഥാനത്ത് എത്തിച്ച് ഗോവ കോണ്‍ഗ്രസ്
ഫലം വരാനിരിക്കെ എംഎല്‍എമാരെ പിടിച്ചു നിര്‍ത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്. സർക്കാർ രൂപീകരണമെന്ന സാധ്യത തെളിഞ്ഞാൽ, ഏകോപനത്തിനായി കർണാടക പി സി സി പ്രസിഡന്‍റ് ഡി കെ ശിവകുമാറിന് ചുമതല നൽകി. ഇത്തവണ മത്സര രംഗത്തുണ്ടായിരുന്ന എല്ലാ സ്ഥാനാർത്ഥികളെയും ഇതിനോടകം ഹോട്ടൽ മുറിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.
ഗോവയില്‍ 21 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ത്രിശങ്കു മന്ത്രിസഭ വന്നാൽ ത്രിണമൂൽ , ആം ആദ്മി പാർട്ടികൾക്ക് ലഭിക്കുന്ന സീറ്റുകൾ നിർണായകമാവും. അതിനിനിടെ തൃണമൂലിന്‍റെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാക്കളെ കോൺഗ്രസും ബിജെപിയും സമീപിച്ചു. ആം ആദ്മിയും തൃണമൂൽ സഖ്യകക്ഷിയുമായും സഖ്യത്തിന് കോൺഗ്രസ് തയാറെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ട റാവു വ്യക്തമാക്കിയിരുന്നു. 2017ൽ സംഭവിച്ച തെറ്റ് തിരുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്. ഫലം വന്ന് മിനിറ്റുകൾക്കുള്ളിൽ നിയമസഭ കക്ഷി നേതാവിനെ പ്രഖ്യാപിക്കുമെന്നും ഗുണ്ടു റാവു ഉറപ്പിച്ചു പറയുന്നു.
വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടുകൂടി കഴിഞ്ഞ തവണ ഭരണം പിടിക്കാൻ ബിജെപിക്ക് സാധിച്ചുവെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. എങ്ങനെയും ഭരണം നിലനിർത്താനുള്ള പോരാട്ടത്തിൽത്തന്നെയാണ് അവർ . ഇത്തവണയും അധികാരം ബിജെപിയിലെത്തിയാൽ മുഖ്യമന്ത്രിയാവുന്നത് പ്രമോദ് സാവന്ത് തന്നെയാവും . തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി ഉയർത്തി കാണിച്ചതും അദ്ദേഹത്തെ തന്നെയാണ്. ഗോവയിൽ ബിജെപി വിരുദ്ധ സർക്കാരുണ്ടാക്കാൻ കോൺഗ്രസ്, ത്രിണമൂൽ, ആം ആദ്മി എന്നിവ കൈ കോർക്കാനുള്ള സാധ്യതയും ബിജെപി തള്ളിക്കളയുന്നില്ല.
മമത നേരിട്ടെത്തിയായിരുന്നു ഗോവയിൽ തൃണമൂലിന്‍റെ നീക്കങ്ങൾ ശക്തമാക്കിയത്.. തുടക്കത്തിൽ തന്നെ പരാമവധി സീറ്റുകൾ ഉറപ്പിക്കാനാണ് ആം ആദ്മി പാർട്ടി രംഗത്തുള്ളത് . എന്നാൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തനം ശക്തമാക്കിയതോടെ ആം ആദ്മിയും അൽപ്പം പരുങ്ങിയ നിലയിലാണ് . കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഗോവയിൽ ആം ആദ്മി കളത്തിലിറങ്ങിയത് .
ഗോവയിൽ 40 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത് . മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര്യ സ്ഥാനാർഥിയായാണ് മത്സരിച്ചത് .
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ രാഷ്ട്രീയ പാർട്ടികളുടെ കരുനീക്കം ആരംഭിച്ചു കഴിഞ്ഞു . ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ചു. ഗോവയുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തി.
തിരിച്ചടി സാധ്യതകൾ മുന്നിൽ കണ്ട് ബിജെപി മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായും ചില സ്വതന്ത്രരുമായും ചർച്ചകൾ നടത്തിയതായി സൂചന ഉണ്ട് . അതിനിടെ തൃണമൂലുമായും ആം ആദ്മി പാർട്ടിയുമായും സഖ്യാമാകാമെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രമോദ് സാവന്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ചു. ഗോവയുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായും മുതിർന്ന നേതാക്കൾ ചർച്ച നടത്തി.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടേതും കോൺഗ്രസി ന്റേയും നെഞ്ചിടിപ്പ് കൂട്ടുന്നുവെന്നതാണ് യാഥാർഥ്യം. ആർക്കൊപ്പമാകും അന്തിമവിജയം....വിധിയറിയാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകളുടെ ദൈർഘ്യം മാത്രം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...