PNB FD Rate: പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത...! ബാങ്ക് സ്ഥിര നിക്ഷേപ (Fixed Deposit) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്കുകള്‍ ജൂൺ 14 മുതൽ പ്രാബല്യത്തിൽ വരും.
"PNB വിവിധ കാലയളവുകൾക്കുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്കുകൾ ജൂൺ 14 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ള നിക്ഷേപങ്ങളുടെ പുതുക്കലിനും 14.06.2022 മുതൽ പുതുക്കിയ പലിശ നിരക്കുകൾ ബാധകമായിരിക്കും', ബാങ്ക് വെബ്‌സൈറ്റിലെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പിഎന്‍ബി വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. എന്നാല്‍ 7 മുതൽ 45 ദിവസം വരെ കാലയളവിലുള്ള നിക്ഷേപത്തിന്‍റെ പലിശ നിരക്കിന് മാറ്റമില്ല. ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3% ആണ്. എന്നിരുന്നാലും, 1 വർഷത്തിൽ കൂടുതലും 10 വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്
മുതിർന്ന പൗരന്മാർക്ക് വന്‍ നേട്ടം. മുതിർന്ന പൗരന്മാർക്ക് പൊതു അക്കൗണ്ടുകളേക്കാൾ 50 ബേസിസ് പോയിന്‍റ് കൂടുതൽ പലിശ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.
PNB FD പലിശ നിരക്കുകൾ അറിയാം, ഈ പുതിയ നിരക്കുകള്‍ 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ബാധകമാവുക.
7-14 ദിവസം / 15-29 ദിവസം / 30-45 ദിവസം : ജനറൽ അക്കൗണ്ടുകള്‍ക്ക് 3 % പലിശ, മുതിര്‍ന്ന പൗരന്മാർക്ക് 3.5%
46-90 ദിവസം : ജനറൽ അക്കൗണ്ടുകള്‍ക്ക് 3.25% പലിശ, മുതിര്‍ന്ന പൗരന്മാർക്ക് 3.75% പലിശ ലഭിക്കും
91-179 ദിവസം: ജനറൽ അക്കൗണ്ടുകള്‍ക്ക് 4%, മുതിര്‍ന്ന പൗരന്മാർക്ക് 4.5% പലിശ
180-270 ദിവസം: ജനറൽ അക്കൗണ്ടുകള്‍ക്ക് 4.5% പലിശ, മുതിര്‍ന്ന പൗരന്മാർക്ക് 5% പലിശ
271 ദിവസം-1 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 4.5% പലിശ, മുതിര്‍ന്ന പൗരന്മാർക്ക് 5% പലിശ
1 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.2%, മുതിര്‍ന്ന പൗരന്മാർക്ക് 5.7% പലിശ
1 വർഷം - 2 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.2%, മുതിര്‍ന്ന പൗരന്മാർക്ക് 5.7% പലിശ
2 വർഷം - 3 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.3%, മുതിര്‍ന്ന പൗരന്മാർക്ക് 5.8% പലിശ
3 വർഷം - 5 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.5%, മുതിര്‍ന്ന പൗരന്മാർക്ക് 6% പലിശ
5-10 വർഷം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.6% മുതിര്‍ന്ന പൗരന്മാർക്ക് 6.10% പലിശ
1111 ദിവസം: ജനറൽ അക്കൗണ്ടുകള്‍ക്ക് 5.5 % മുതിര്‍ന്ന പൗരന്മാർക്ക് 6% പലിശ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.