New Delhi: 2014ല്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ സ്തീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതാ വീണ്ടും മറ്റൊരു സന്തോഷവാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍....
സമൂഹത്തിന്‍റെ താഴെക്കിടെയിലുള്ള പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ട് മോദി സര്‍ക്കര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു സൗജന്യ പാചക വാതക കണക്ഷന്‍ (Free Gas Connection).
ഗാര്‍ഹിക മലിനീകരണം കുറക്കുക, സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ പദ്ധതി ഏറെ പ്രശംസിക്കപ്പെടുകയും, രാജ്യത്ത് വലിയ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ Pradhanmantri Ujjwala Yojana പദ്ധതി ഇപ്പോള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ പദ്ധതിയുടെ തുടര്‍ച്ചയെന്നോണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി പുതിയ കണക്ഷനുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിയ്ക്കുകയാണ്.
മാറ്റങ്ങളോടെയാണ് ഇത്തവണ പദ്ധതി നടപ്പിലാക്കുക. ആവശ്യക്കാര്‍ക്ക് സൗജന്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി പല നിബന്ധനകളിലും സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്.
അഡ്രസ് രേഖകള്‍ നിര്‍ബന്ധമില്ലാതെ കുറഞ്ഞ രേഖകളുടെ അടിസ്ഥാനത്തില്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഇത്തവണ നടപ്പാക്കുകയെന്ന് ഓയില്‍ സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു. പുതിയ മാറ്റങ്ങള്‍ അനുസരിച്ച്, സിലിണ്ടര്‍ നിറക്കുന്നതിന് ഒരു ഏജന്‍സിയെ മാത്രം ആശ്രയിക്കുന്നതിന് പകരം അടുത്തുള്ള മൂന്ന് ഏജന്‍സികളില്‍ നിന്നും ഇനി മുതല്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യാനും സാധിക്കും.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നിര്‍ധനരായ 8 കോടി കുടുംബങ്ങള്‍ക്കാണ് സൗജന്യമായി പാചക വാതക കണക്ഷന്‍ നല്‍കിയത്. ഈ പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പാചക വാതക ഉപഭോക്താക്കളുടെ എണ്ണം 29 കോടിയോളം ആകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്ലീന്‍ ഫ്യൂവല്‍ ഇന്‍ഡക്സ് (Clean Fuel Index) 100 ശതമാനത്തിലേക്കെത്തിക്കുക എന്നതു കൂടി ലക്ഷ്യം വെക്കുന്നതാണ് പുതിയ പദ്ധതി.
'പ്രധാന മന്ത്രി ഉജ്ജ്വല യോജന' (Pradhanmantri Ujjwala Yojana) ഏറെ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി നടപ്പിലാക്കിയ പദ്ധതിയാണ്.
Also read: Fuel Price Hike: ഇന്ധനവില കുറഞ്ഞേക്കും, നികുതി കുറയ്ക്കാനുള്ള നടപടിയുമായി കേന്ദ്രം
ഗാര്‍ഹിക വായു മലിനീകരണം കുറക്കുന്നതിലൂടെ പാരിസ്ഥിതിക സംരക്ഷണവും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും, അതിലുപരി രാജ്യം മലിനീകരണം കുറഞ്ഞ ഊര്‍ജസ്രോതസ്സുകളിലേക്ക് മാറുന്നതുമായ ഗുണങ്ങള്‍ പരിഗണിച്ച നടപ്പിലാക്കിയ പ്രധാനമന്തി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതിയായ ഉജ്ജ്വലയ്ക്ക് 2018ല്‍ WHOയുടെയും തൊട്ടടുത്ത വര്‍ഷം അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെയും അംഗീകാരം പ്രശംസ ലഭിച്ചിരുന്നു.
ഗ്രാമങ്ങളി ലെ നിര്‍ധന കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 'പ്രധാന മന്ത്രി ഉജ്ജ്വല യോജന' (Pradhanmantri Ujjwala Yojana) 2016ലാണ് നടപ്പാക്കി തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...