മാറിമറിയുന്ന മറാത്ത നാടകം; സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ചു!

ഭൂരിപക്ഷം തെളിയിക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍സിപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്.   

Last Updated : Nov 12, 2019, 08:09 AM IST
മാറിമറിയുന്ന മറാത്ത നാടകം; സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപിയെ ക്ഷണിച്ചു!

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍. 

ഭൂരിപക്ഷം തെളിയിക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍സിപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. 

ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന്‍ എന്‍സിപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു മടങ്ങി. എന്‍സിപിയ്ക്ക് 24 മണിക്കൂര്‍ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ എന്‍സിപി ഒരു അവസാന തീരുമാനം എടുക്കുന്നത്.

ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്‌ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എന്‍സിപിയ്ക്ക് അവസരം ലഭിക്കുന്നത്. 

സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടു ദിവസം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെ ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

ശേഷമാണ് എന്‍സിപിയ്ക്ക് 24 മണിക്കൂര്‍ സമയം ഗവര്‍ണര്‍ നല്‍കിയത്. ഒരുപക്ഷെ എന്‍സിപിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് സൂചന അല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുമെന്നും സൂചനയുണ്ട്.

Trending News