300 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു, 100ലധികം പേര്‍ക്ക് കൊറോണ

ബീഹാറിലെ പട്നയില്‍ കൊറോണ വൈറസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടന്ന വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു. 

Last Updated : Jul 2, 2020, 10:17 PM IST
  • ഇങ്ങനെയൊരു മരണം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഗ്രാമത്തിലെത്തുകയു൦ ചടങ്ങില്‍ പങ്കെടുത്തവരുടെ പരിശോധനകള്‍ നടത്തുകയുമായിരുന്നു.
300 പേര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു, 100ലധികം പേര്‍ക്ക് കൊറോണ

പട്ന: ബീഹാറിലെ പട്നയില്‍ കൊറോണ വൈറസ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടന്ന വിവാഹത്തിന്‍റെ രണ്ടാംപക്കം വരന്‍ മരിച്ചു. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ്‌ വരന്‍ മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 100ലധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ജൂൺ 15ന് പട്‌നയിലെ പലിഗഞ്ചിലെ ദീപാലി ഗ്രാമത്തില്‍ വച്ചാണ് വിവാഹം നടന്നത്. ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു 30കാരനായ വരൻ.

ഒരു മാസത്തിനിടെ സുഷാന്ത് മാറിയത് 50 സി൦ കാര്‍ഡുകള്‍; ഒഴിവാക്കേണ്ടിയിരുന്നത് ആരെ?

വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗ്രാമത്തിലെത്തിയ ഇയാള്‍ക്ക് വിവാഹ സമയത്ത് പനിയും കൊറോണ ലക്ഷണങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കുടുംബത്തിന്‍റെ സമ്മര്‍ദം മൂലമാണ് വരന്‍ വിവാഹത്തില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പട്ന എയിംസില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  വിവാഹത്തിനു രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂൺ 17നാണ് വരന്‍ മരിച്ചത്. കൊറോണ പരിശോധനകള്‍ ഒന്നും നടത്താതെയാണ് ഇയാളുടെ മൃതദേഹം സംസ്കരിച്ചത് എന്നതാണ് മറ്റൊരു വസ്തുത. 

അതിഥി ഗുപ്തയ്ക്ക് കൊറോണ പോസിറ്റീവ്; വീട്ടില്‍ സ്വയം ക്വാറന്‍റീന്‍ ചെയ്ത് താരം!!

ഇങ്ങനെയൊരു മരണം നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഗ്രാമത്തിലെത്തുകയു൦ ചടങ്ങില്‍ പങ്കെടുത്തവരുടെ പരിശോധനകള്‍ നടത്തുകയുമായിരുന്നു. 

വിവാഹ ചടങ്ങില്‍ 300 പേരും വരന്റെ സംസ്കാര ചടങ്ങില്‍ 200 പേരുമാണ് പങ്കെടുത്തത്. ഇതില്‍ 100ലധികം പേര്‍ക്ക് കൊറോണ പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിനു 50 പേരും സംസ്കാര ചടങ്ങുകളില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂ മാര്‍ഗനിര്‍ദേശം ലംഘിച്ചാണ് ഇരു ചടങ്ങുകളും നടന്നത്. 

Trending News