ന്യൂഡല്‍ഹി: കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം അതിഥി ഗുപ്ത സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു.
'കിസ് ദേശ് മേ ഹെ മേരാ ദില്‍'. 'ഇഷ്ക്ബാസ്' തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് അതിഥി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാലാണ് താരം സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചിരിക്കുന്നത്. വാസന ശേഷി നഷ്ടപ്പെട്ടതിനു പിന്നാലെ സ്വയം ക്വാറന്‍റീന്‍ ചെയ്ത താരം സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
17-കാരിയുമായി ഒളിച്ചോട്ടവും കല്യാണവും; 20കാരി അറസ്റ്റില്‍
രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി പരിശോധന ഫലം പോസിറ്റീവായിരുന്നുവെന്നും അതുക്കൊണ്ടാണ് സ്വയം ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു. ഏകദേശം 7-8 ദിവസമായി താരം ക്വാറന്‍റീനില്‍ ആണെങ്കിലും വാര്‍ത്ത പുറത്ത് വരുന്നത് ഇപ്പോഴാണ്.
ആവശ്യമായ എല്ലാ മുൻകരുതലുകളോടും കൂടിയാണ് താരം ക്വാറന്‍റീനില്‍ കഴിയുന്നത്. ഡോക്ടറുടെ ഉപദേശവും കൃത്യമായ ഇടവേളകളില്‍ താരം സ്വീകരിക്കാറുണ്ട്. COVID-19 പോസിറ്റീവായ ഒരാൾ ശാന്തനായിരിക്കണമെന്നാണ് അതിഥി പറയുന്നത്. ഭക്ഷണവും മരുന്നും സമയാസമയങ്ങളില്‍ കഴിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
കമന്‍റുകള്‍ അപ്രത്യക്ഷമാകുന്നു; സുഷാന്തിന്‍റെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് ആര്?
'ആരും പരിഭ്രാന്തരാകരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ശരിക്കും പറഞ്ഞാല്‍ ഇതൊരു വലിയ കാര്യമല്ല. ആദ്യം ഞാനും അല്‍പ്പം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍, ശരിയായ മരുന്നുകള്‍ കഴിക്കുകയും കാര്യങ്ങള്‍ പോസിറ്റീവായി എടുക്കുകയും ചെയ്തപ്പോള്‍ അത് പതിയെ മാറി.
കൊറോണ വൈറസ് മഹാമാരി ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചിരിക്കുകയാണ്.. ഇന്ത്യയിൽ കേസുകളുടെ എണ്ണത്തിലുണ്ടായ വർധന ആശങ്കാജനകമാണ്. ബുധനാഴ്ച വൈകുന്നേരം വരെ രാജ്യത്ത് 5,85,493 കൊറോണ വൈറസ് കേസുകളും 17,400 മരണങ്ങളു൦ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.