Mi17-V5 Helicopter Crash | 14 പേരില്‍ രക്ഷപ്പെട്ടത് ധീരതയ്ക്ക് ശൗര്യചക്ര നേടിയ സൈനികൻ ക്യാപ്റ്റൻ വരുൺ സിങ് മാത്രം

ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചയാളാണ് ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുണ്‍ സിങ്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 08:48 PM IST
  • ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചു.
  • വെല്ലിങ്ടൻ സൈനിക കോളജിലെ ഡയറക്‌ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്.
  • വരുൺ സിങ്ങിനെ ഈ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.
Mi17-V5 Helicopter Crash | 14 പേരില്‍ രക്ഷപ്പെട്ടത് ധീരതയ്ക്ക് ശൗര്യചക്ര നേടിയ സൈനികൻ ക്യാപ്റ്റൻ വരുൺ സിങ് മാത്രം

ചെന്നൈ: തമിഴ്നാട്ടിലെ ഊട്ടിക്ക് സമീപം കുനൂരിൽ സംയുക്ത സൈനിക (CDS) മേധാവി ബിപിൻ റാവത്ത് (Bipin Rawat) അടക്കം മരിച്ച സൈനിക ഹെലികോപ്ടർ അപകടത്തെ (Helicopter Crash) അതിജീവിച്ചത് ഗ്രൂപ്പ് ക്യാപ്റ്റന്‍ (Group Captain) വരുണ്‍ സിങ്ങ് (Varun Singh) മാത്രം. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അദ്ദേഹം. രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 

ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് വരുണ്‍ സിങ്ങ്. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതില്‍ വരുണ്‍ സിങ്ങൊഴികെ 13 പേരും മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചു. 

Also Read: Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

2020-ലുണ്ടായ ഒരു അടിയന്തര സാഹചര്യത്തില്‍, തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു. 

Also Read: Mi17-V5 Helicopter Crash | 8 വർ‌ഷത്തിനിടെ തകർന്ന് വീണത് ആറ് എംഐ-17 വി5 ഹെലികോപ്ടറുകൾ 

യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളിൽ അറ്റകൈയെന്ന നിലയിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്തുകടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയാറായ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവിൽ സുരക്ഷിതമായി വിമാനത്തെ ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു. 

കോയമ്പത്തൂരിലെ (Coimbatore) സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ (Wellington) കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. ലാൻഡിങ്ങിന് (Landing) പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് അന്വേഷണത്തിനായി വ്യോമസേന (Air Force) ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News