അംബേദ്കറെ ബ്രാഹ്മണനെന്ന് വിളിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍

ബി.ആര്‍.അംബേദ്കര്‍ ബ്രാഹ്മണനാണെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ലെന്നും. പഠിച്ച വ്യക്തിയെ ബ്രാഹ്മണനെന്ന് വിളിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ലയെന്നും. അക്കാര്യത്തില്‍ നരേന്ദ്ര മോദിയും ഒരു ബ്രഹ്മണനാണെന്ന് പറയുമെന്നും ത്രിവേദി പറഞ്ഞു

Last Updated : Apr 30, 2018, 01:26 PM IST
അംബേദ്കറെ ബ്രാഹ്മണനെന്ന് വിളിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍

ഗാന്ധിനഗര്‍: ബി.ആര്‍.അംബേദ്കറെ ബ്രാഹ്മണനെന്ന് വിളിച്ച് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഇത്രയും പഠിച്ച വ്യക്തിയെ ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് ത്രിവേദി പറയുന്നത്. ഗാന്ധിനഗറില്‍ ‘മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ത്രിവേദി.

ബി.ആര്‍.അംബേദ്കര്‍ ബ്രാഹ്മണനാണെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ലെന്നും. പഠിച്ച വ്യക്തിയെ ബ്രാഹ്മണനെന്ന് വിളിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ലയെന്നും. അക്കാര്യത്തില്‍ നരേന്ദ്ര മോദിയും ഒരു ബ്രഹ്മണനാണെന്ന് പറയുമെന്നും ത്രിവേദി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ബി.ആര്‍.അംബേദ്കര്‍ ജനിച്ചത് ഒരു ദലിത് കുടുംബത്തിലാണ്. അവഗണനയും അപമാനവും സഹിച്ചാണ് അംബേദ്കര്‍ ഉയരങ്ങളിലെത്തിയത്. തൊട്ടുകൂടായ്മയ്ക്കെതിരെ പോരാടിയ ദളിതരുടെ നേതാവാണ്‌ അംബേദ്‌കര്‍. സ്ത്രീകളുടെയും, തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പോരാടിയിരുന്നു.  

Trending News