ഗുജറാത്തിലെ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

ഗുജറാത്തിലെ നാല് നിയോജക മണ്ഡലങ്ങളിലെ ആറു ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ദളിത് നേതാവ് ജിഗ്നേശ് മേവാനി മത്സരിക്കുന്ന മണ്ഡലത്തിലെ രണ്ട് ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. 

Last Updated : Dec 17, 2017, 07:58 AM IST
ഗുജറാത്തിലെ ആറ് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

അഹമ്മദാബാദ്: ഗുജറാത്തിലെ നാല് നിയോജക മണ്ഡലങ്ങളിലെ ആറു ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ദളിത് നേതാവ് ജിഗ്നേശ് മേവാനി മത്സരിക്കുന്ന മണ്ഡലത്തിലെ രണ്ട് ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. 

വിരാമ്ഗാം, സാവ്ലി എന്നീ മണ്ഡലങ്ങളിലെ രണ്ട് വീതം ബൂത്തുകളിലും വഡ്ഗാം, ദാസ്ക്രോയ് എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളിലുമാണ് റീപോളിംഗ് നടക്കുന്നത്. വഡ്ഗാം മണ്ഡലത്തില്‍ നിന്നാണ് ദളിത് നേതാവ് ജിഗ്നേശ് മേവാനി മത്സരിക്കുന്നത്. 

വീണ്ടും വോട്ടെടുപ്പ് നടത്തുന്നതിന്‍റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ തന്നെ വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കൂടാതെ ഗുജറാത്തിലെ 10 പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഈ ബൂത്തുകളിലെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിക്കുന്നതിന് വേണ്ടി വരണാധികാരി ചെയ്ത വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നില്ല. ഇതു മൂലമാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുവാന്‍ തീരുമാനം എടുത്തത്.  

Trending News