അഹമ്മദാബാദ്: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗുജറാത്ത് കോൺഗ്രസ് പ്രസിഡൻറ് ഭരത് സിംഗ് സോളങ്കി മത്സരിക്കില്ല. ഇക്കട്യം ഹൈക്കമാൻഡിനെ മുന്‍പേ അറിയിച്ചതാണ് എന്നദ്ദേഹം പറഞ്ഞു.
അതുകൂടാതെ സ്ഥാനാർഥി നിർണയത്തിൽ താൻ അതൃപ്തനാണ് എന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
രണ്ടു തവണ ലോക്സഭാ അംഗവും മൂന്നു മന്ത്രിസഭകളിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായിരുന്നു സോളങ്കി. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി മത്സരിക്കുന്നില്ലെന്നും കോൺഗ്രസിനെ പിന്തുണക്കുമെന്നും പാര്‍ട്ടി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു. പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ തന്നെ ഗുജറാത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സമയം ലഭിച്ചാൽ ഗുജറാത്ത് സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.