Covid | ഗുജറാത്തിൽ രാത്രികാല കർഫ്യൂ ഫെബ്രുവരി നാല് വരെ നീട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

ഗാന്ധിനഗറിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രികാല കർഫ്യൂ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 09:29 AM IST
  • കടകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, സലൂണുകൾ, സ്പാകൾ, ബ്യൂട്ടി പാർലറുകൾ മുതലായവ രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്
  • ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും 24 മണിക്കൂറും ഭക്ഷണം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുണ്ട്
  • ബസ് ഗതാഗത സേവനങ്ങളെ രാത്രി കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
  • 75 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാം
Covid | ഗുജറാത്തിൽ രാത്രികാല കർഫ്യൂ ഫെബ്രുവരി നാല് വരെ നീട്ടി; വിശദ വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്തിൽ രാത്രികാല കർഫ്യൂ ഫെബ്രുവരി നാല് വരെ നീട്ടി. 27 ന​ഗരങ്ങളിലാണ് രാത്രികാല കർഫ്യൂ നീട്ടിയത്. രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ രാത്രികാല കർഫ്യൂ ജനുവരി 29 ന് അവസാനിക്കാനിരിക്കേയാണ് കർഫ്യൂ നീട്ടിയത്. ഗാന്ധിനഗറിൽ നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ രാത്രികാല കർഫ്യൂ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഗുജറാത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 12,131 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്‌കോട്ട്, ജാംനഗർ, ജുനഗഡ്, ഭാവ്‌നഗർ, ഗാന്ധിനഗർ, ആനന്ദ്, നദിയാദ്, സുരേന്ദ്രനഗർ, ധ്രൻഗ്രാധ്ര, മോർബി, വാങ്കനേർ, ധോരാജി, ഗോണ്ടൽ, ജെറ്റ്പൂർ, കലവാഡ്, ഗോധ്ര, വിജൽപൂർ, നവസാരി, ബിലിമോറ, വ്യാരവ്, വ്യാപർ, ബറൂച്ച്, അങ്കലേശ്വർ എന്നിവിടങ്ങളിലാണ് കർഫ്യൂ നീട്ടിയത്.

കടകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മാർക്കറ്റിംഗ് യാർഡുകൾ, സലൂണുകൾ, സ്പാകൾ, ബ്യൂട്ടി പാർലറുകൾ മുതലായവയ്ക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും 24 മണിക്കൂറും ഭക്ഷണം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുണ്ട്. ബസ് ഗതാഗത സേവനങ്ങളെ രാത്രി കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അവയ്ക്ക് 75 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാം.

തുറസ്സായ സ്ഥലത്തെ വേദിയിൽ രാഷ്ട്രീയ, സാമൂഹിക, മതപരമായ സമ്മേളനങ്ങളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാം. അടഞ്ഞ സ്റ്റേഡിയങ്ങളിൽ പരമാവധി സീറ്റുകളുടെ 50 ശതമാനത്തിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. വാട്ടർ പാർക്കുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ഓഡിറ്റോറിയങ്ങൾ, സിനിമാ ഹാളുകൾ, ലൈബ്രറികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് അവയുടെ ശേഷിയുടെ 50 ശതമാനം വരെ പ്രവർത്തിക്കാൻ ഗുജറാത്ത് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഗുജറാത്തിൽ ഇതുവരെ 1.13 ദശലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് 97.3 ദശലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ അർഹരായ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News