Gulab Cyclone|ഒഡീഷയിലും ആന്ധ്രയിലും ജാഗ്രത-ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

ജാഗ്രതാ നിർദ്ദേശ പ്രകാരം വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലുമായിരിക്കും കാറ്റെത്തുക

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 06:11 AM IST
  • ഒഡീഷയില്‍ മാത്രം എൻ.ഡി.ആർ.എഫിൻറഎ 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്
  • കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
  • ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത.
Gulab Cyclone|ഒഡീഷയിലും ആന്ധ്രയിലും ജാഗ്രത-ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും

Newdelhi: ആശങ്കയുണർത്തി ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റം വിശാഖപട്ടണം-ഗോപാൽപൂരിനിടിയിലാണ് കര തൊട്ടത്. മണിക്കൂറിൽ 90 കിലോ മീറ്റർ വേഗത്തിലായിരിക്കും കാറ്റടിക്കുക. 

ജാഗ്രതാ നിർദ്ദേശ പ്രകാരം വടക്കൻ ആന്ധ്രയിലും ഒഡീഷയുടെ തെക്കൻ മേഖലയിലുമായിരിക്കും കാറ്റെത്തുക. ആന്ധ്രാ-ഒഡീഷ സർക്കാരുകൾ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്നും അറിയിച്ചിട്ടുണ്ട്.

 ALSO READ: Sulthan Bathery Bribery Case : സുൽത്താൻ ബത്തേരി കോഴ ആരോപണത്തിൽ ശബ്‌ദരേഖ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി

ഒഡീഷയില്‍ മാത്രം എൻ.ഡി.ആർ.എഫിൻറഎ 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡിന്‍റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.  ഒഡീഷയുടെ  തെക്കന്‍   ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത.  ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു.

ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 120 മരണം

അതേസമയം കേരളത്തിലും ചൊവ്വാഴ്ച വരെയും മഴ മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം കൊടുത്തിട്ടുണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനിമാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News