Gyanvapi Case: ഗ്യാന്‍വാപി കേസ്; ശിവലിംഗത്തിന്‍റെ കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി തള്ളി കോടതി

വാരണാസി കോടതിയാണ് കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 04:25 PM IST
  • വാരണാസി കോടതിയാണ് കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളിയത്.
  • അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
  • പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരിയിൽ പതിവ് ദർശനത്തിനും ആരാധനയ്ക്കും ഉള്ള അവകാശം നല്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് തന്നെ ഇവർ സ്ത്രീകൾ കോടതിയില്‍ ഹർജി നൽകിയിരുന്നു.
Gyanvapi Case: ഗ്യാന്‍വാപി കേസ്; ശിവലിംഗത്തിന്‍റെ കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി തള്ളി കോടതി

ഗ്യാന്‍വാപി മസ്‌ജിത് കേസിൽ ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ  കാലപ്പഴക്കം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി കോടതി തള്ളി. വാരണാസി കോടതിയാണ് കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളിയത്. അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ശൃംഗാർ ഗൗരിയിൽ പതിവ് ദർശനത്തിനും ആരാധനയ്ക്കും ഉള്ള അവകാശം നല്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് തന്നെ ഇവർ സ്ത്രീകൾ കോടതിയില്‍ ഹർജി നൽകിയിരുന്നു.

ഈ ഹർജിയിന്മേൽ ഉള്ള സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ഗ്യാന്‍വാപി മസ്ജിദ് വളപ്പിലെ ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ  കാലപ്പഴക്കം കണ്ടെത്താൻ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതി ഇടപ്പെട്ട് ഹർജി വാരണാസി ജില്ലാകോടതയിലേക്ക് വിടുകയായിരുന്നു. സുപ്രീം കോടതിയുടെ ഈ ഭാഗം സീൽ ചെയ്യാനുള്ള നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ഹർജി അംഗീകരിക്കാനാകില്ലെന്ന് ജില്ലാ ജഡ്ജി എ കെ വിശ്വേശ പറഞ്ഞു.

ALSO READ: Gyanvapi Masjid Case Update: മുസ്ലീം പക്ഷത്തിന്‍റെ അപേക്ഷ തള്ളി, കേസില്‍ തുടര്‍വാദം സെപ്റ്റംബർ 22ന്

ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥലത്താണെന്നും അവിടെ പള്ളിക്ക് ഉള്ളിൽ തന്നെ ദൈവത്തിന്റെ വിഗ്രഹങ്ങളും കുളത്തിൽ ശിവലിംഗം ഉണ്ടെന്നുമായിരുന്നു ഉയർന്ന വന്നിരുന്ന വാദങ്ങൾ. ഹർജിയിൽ വസ്തുതകൾ പഠിക്കാൻ അഡ്വക്കേറ്റ് കമ്മീഷണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ ഈ ഹർജികൾ നിലനിൽക്കുമോയെന്ന് അന്വേഷിക്കാൻ സുപ്രീം കോടതി ജില്ലാ കോടതിയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News