Haryana Assembly Elections 2024: ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 90 മണ്ഡലങ്ങളിൽ!

Haryana Assembly Elections 2024 Latest Updates: രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. 2. 03 കോടി വോട്ടർമാരാണ് ഇന്ന് ഹരിയാനയിൽ വിധിയെഴുത്ത് നടത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 08:44 AM IST
  • ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു
  • രാവിലെ ഏഴു മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു, വൈകുന്നേരം ആറുമണിവരെ വോട്ടിങ് തുടരും
  • അടുത്ത ചൊവ്വാഴ്ച ജമ്മു-കശ്മീരിനൊപ്പം ഹരിയാനയിലും വോട്ടെണ്ണല്‍ നടക്കും
Haryana Assembly Elections 2024: ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 90 മണ്ഡലങ്ങളിൽ!

ചണ്ഡിഗഢ്: ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് 90 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി ഇന്ന് നിര്‍ണയിക്കും. രാവിലെ ഏഴു മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെ വോട്ടിങ് തുടരും. 

അടുത്ത ചൊവ്വാഴ്ച ജമ്മു-കശ്മീരിനൊപ്പം ഹരിയാനയിലും വോട്ടെണ്ണല്‍ നടക്കും. ഇവിടെ പ്രധാന മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. ഇതിന് പുറമേ ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. ബിജെപി തുടര്‍ ഭരണം പ്രതീക്ഷിക്കുമ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. 

Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!

മോദിയുടെ ഭരണം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നത്. എന്നാൽ കര്‍ഷ പ്രശ്‌നങ്ങളും അഗ്നിവീര്‍ അടക്കമുള്ള വിഷയങ്ങളും ഉയര്‍ത്തി ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.  പത്തു വര്‍ഷത്തെ ഭരണത്തില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് ബിജെപി ക്യാമ്പുകളില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുമുണ്ട്. ഇതിന് പുറമേ നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന ആംആദ്മി പാര്‍ട്ടിയും കഴിഞ്ഞ തവണ പത്ത് സീറ്റുകള്‍ നേടിയ ജെജപിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 

Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!

കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും 69 ഓളം വിമതരും മത്സര രംഗത്തുണ്ട്. ഇത് രണ്ട് പാര്‍ട്ടികള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. 2014 ൽ മോദി തരം​ഗത്തിൽ 47 സീറ്റുകൾ സ്വന്തമാക്കി കൊണ്ടാണ് സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിത്തിയത്.  തുടർന്ന് 2019 ലും അധികാരം നിലനിർത്തി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News